കൊച്ചി: തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്. ഒരാഴ്ചയായി ഏഴ് രൂപയോളമാണ് കൂടിയത്. പെട്രോള്‍ ഒരു ലിറ്ററിന് കൊച്ചിയിലെ വില 75.90 പൈസയാണ്. ഡീസലിന് 70.08 പൈസയുമാണ്. 

ദിവസം അമ്പത് പൈസമുതല്‍ മുകളിലേയ്ക്ക് ഒരാഴ്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡിന്റെ വില തകര്‍ച്ചയ്ക്ക് ശേഷം നേരിയ തോതില്‍ വില കൂടിയിരുന്നു. ഇതനുസരിച്ചാണ് ഇവിടെയും വിലകൂട്ടിയത്. എന്നാല്‍ ഇടയ്ക്ക് വില കുറഞ്ഞപ്പോള്‍ ഇവിടെ കുറഞ്ഞുമില്ല എക്‌സൈസ് തീരുവ രണ്ട് തവണയായി കേന്ദ്രം കുത്തനേ കൂട്ടിയിരുന്നു. ഇതോടെ രാജ്യാന്തര വിപണിയില്‍ വിലത്തകര്‍ച്ചയുണ്ടായിട്ടും ഇവിടെ വില ആനുപാതികമായി കുറഞ്ഞില്ല 

ലോക്ക്ഡൗണ്‍ കാലയളവിലുണ്ടായ നഷ്ടം നികത്തുന്നതിന് വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളും തയ്യാറാകുന്നില്ല. വരും ആഴ്ചയോടെ വില പെട്രോള്‍ വില 80 രൂപ കടക്കുമെന്നാണ് സൂചന.

Content Highlights: Fuel prices hiked 8th day, petrol diesel price