തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില.

തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 83.66 രൂപയും ഡീസല്‍ 77.74 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില

നവംബർ 20ന് ശേഷം പെട്രോൾ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.

Content Highlights:Fuel price hike Fuel price hit at a two year high