പെട്രോള്‍ തീരുവയില്‍ കേന്ദ്രത്തിന് 63 രൂപ: സംസ്ഥാനവുമായി പങ്കിട്ടത് 4 രൂപ മാത്രം-മുഖ്യമന്ത്രി


പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: ഇന്ധനവില നിയന്ത്രണം കമ്പനികള്‍ക്ക് നല്‍കിയ ശേഷം വിലവര്‍ധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പുവിന്റെ ശ്രദ്ധ ക്ഷണിക്കലിലാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരേ വലിയ വിമര്‍ശനം നിയമസഭയില്‍ ഉന്നയിച്ചത്. ഈ വര്‍ഷം ഇതുവരെ 19 തവണ ഇന്ധന വില വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിലവര്‍ധനവിന്റെ പ്രധാനകാരണക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആണെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഏതാണ്ട് 307 ശതമാനം നികുതി വര്‍ധനവ് ഇന്ധനവിലയില്‍ ഉണ്ടായി എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധനവിലയുമായി ബന്ധപ്പെട്ട നാലിന എക്‌സൈസ് തീരുവയില്‍ ഒന്നുമാത്രമാണ് സംസ്ഥാനവുമായി പങ്കിടുന്നത്.

2021 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന് ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയില്‍ 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നത്.

നികുതി വര്‍ധനയുടെ ഗുണഭോക്താക്കള്‍ കേന്ദ്രമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനം നികുതി വേണ്ടെന്ന് വെക്കണമെന്ന് പറയുന്നത് വിചിത്രമായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ധന വില അടിക്കടി ഉയരുന്നത് കേരളം പോലുളള ഉപഭോക്തൃസംസ്ഥാനത്തിന് തിരിച്ചടിയാണെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

Content Highlights: petrol price hike: CM Pinarayi Vijayan criticises Centre Govt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented