തിരുവനന്തപുരം: പതിവ് മുടക്കിയില്ല. ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂട്ടിയത്. 

ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് വില 99.54രൂപയും ഡീസലിന് 94.80 രൂപയും ആയി ഉയര്‍ന്നു. 

ഒരു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.