തിരുവനന്തപുരം: പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ  തിരുവനന്തപുരത്ത് പെട്രോള്‍ വില 98.70 രൂപയും ഡീസല്‍ വില 93.93 രൂപയും എത്തി. 

കഴിഞ്ഞ 6 മാസത്തിനിടയില്‍ 46 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. 180 ദിവസത്തിനിടയില്‍  പെട്രോളിന് 11.99 രൂപയും ഡീസലിന് 13.21 രൂപയും വര്‍ധിച്ചു.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ബിഹാര്‍, മണിപ്പൂര്‍, ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ രാജ്യങ്ങളില്‍ പെട്രോള്‍ വില നൂറുകടന്നു. ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ചില ഇടങ്ങളില്‍ ഡീസല്‍ വിലയും നൂറ് കടന്നു.