ഏറെ ആഗ്രഹിച്ച സെക്കന്‍ഹാന്‍ഡ് കാര്‍ വാങ്ങാന്‍ പോയി; തിരിച്ചു വരവ് അവസാന യാത്രയായി


മലപ്പുറത്തേക്ക് കല്ലുകയറ്റിപ്പോവുകയായിരുന്ന ലോറിയും എറണാകുളത്തുനിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

മരിച്ച നിജീഷ്,ശരത്ത് എന്നിവർ

കൊയിലാണ്ടി: കൊയിലാണ്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുഹൃത്തുക്കളായ ശരത്തിന്റെയും നിജീഷിന്റെയും വേര്‍പാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. എറണാകുളത്ത് പോയി കാറില്‍ തിരിച്ചുവരുന്നതിനിടെയുണ്ടായ അപകടത്തിലാണ് ഏച്ചൂരിലെ ശരത്തും തലമുണ്ടയിലെ നിജീഷും മരിച്ചത്.

വ്യാഴാഴ്ച അതിരാവിലെ അഞ്ചിനുള്ള ട്രെയിനിലാണ് മൂന്നുപേരും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിനായി എറണാകുളത്തേക്ക് പോയത്. കാറില്‍ മടങ്ങവേ, രാത്രി 12.30-നാണ് അപകടം.

ഏച്ചൂര്‍ കേന്ദ്രീകരിച്ച് ട്രാവല്‍ സര്‍വീസ് നടത്തുന്ന ശരത് ഡി.എം.കെ. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്. വികലാംഗ സംഘടനയുടെ സജീവ പ്രവര്‍ത്തകനുമാണ്. ഓണ്‍ലൈന്‍ ന്യൂസ് രംഗത്തും പ്രവര്‍ത്തിച്ചിരുന്നു.

അപകടത്തിൽ പെട്ട കാറും ലോറിയും

തലമുണ്ടയിലെ നിജീഷ് കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ്. അമ്മയുടെ വീട് ഏച്ചൂരിലായതിനാല്‍ ശരത്തുമായി നേരത്തേതന്നെ സൗഹൃദത്തിലായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടവിവരം നാട്ടിലറിയുന്നത്. തുടര്‍ന്ന് ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ മൃതദേഹം സൂക്ഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെ കണ്ണൂരിലെത്തിച്ചു. പയ്യാമ്പലത്ത് സംസ്‌കരിക്കും.

കാറില്‍ ഇവരോടൊപ്പം യാത്രചെയ്ത കണ്ണൂര്‍ ചക്കരക്കല്‍ നൈവിക നിവാസ് സജിത്ത് (34), ലോറി ഡ്രൈവര്‍ എടവണ്ണപ്പാറ മുണ്ടക്കല്‍ തറക്കണ്ടത്തില്‍ സ്വദേശി സിദ്ദിഖ് (52) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജിത്തിനെ പിന്നീട് കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലേക്കുമാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം.

കൊയിലാണ്ടിയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയശേഷമാണ് ശരത്തും നിജീഷും മരിച്ചത്.

മലപ്പുറത്തേക്ക് കല്ലുകയറ്റിപ്പോവുകയായിരുന്ന ലോറിയും എറണാകുളത്തുനിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി നിയന്ത്രണംവിട്ട് റോഡിന് നടുവിലായി മറിഞ്ഞു. കാറും നിയന്ത്രണംവിട്ടു. അപകടത്തെത്തുടര്‍ന്ന് ലോറിയില്‍നിന്ന് ചെങ്കല്ല് റോഡിലേക്ക് തെറിച്ചുവീണു. പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ചെങ്കല്ല് എടുത്തുമാറ്റിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്.

തലമുണ്ട വലിയവളപ്പില്‍ രാജന്റെയും അനിതയുടെയും മകനാണ് മരിച്ച നിജീഷ്. ഭാര്യ: സൗപര്‍ണിക. ഏകമകള്‍: നിള. സഹോദരങ്ങള്‍: ജിനീഷ്, ഷിനീഷ്. സംസ്‌കാരം ശനിയാഴ്ച ഒരുമണിക്ക് പയ്യാമ്പലത്ത്. പാറക്കണ്ടി ശശീന്ദ്രന്റെയും കെ.പി. രതിയുടെയും മകനാണ് മരിച്ച ശരത്ത്. സഹോദരങ്ങള്‍: ഷമിത്ത്, സരില്‍.


പാതിരാത്രിയില്‍ നാടിനെ നടുക്കി വാഹനാപകടം

കൊയിലാണ്ടി: വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷം 12.25-നാണ് കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലേക്ക് പൊയില്‍ക്കാവില്‍ വാഹനാപകടം നടന്നെന്ന് പറഞ്ഞ് വിളിയെത്തിയത്. പത്ത് മിനിറ്റിനകം ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തുമ്പോള്‍ ലോറിയുമായി കൂട്ടിയിടിച്ച കാറിനുള്ളില്‍നിന്ന് പരിക്കേറ്റ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാര്‍. ചെങ്കല്ല് കയറ്റിയ ലോറി ദേശീയപാതയുടെ മധ്യത്തില്‍ മറിഞ്ഞുകിടക്കുന്ന അവസ്ഥയിലുമായിരുന്നു.

പ്രദേശവാസികളും ഫയര്‍ഫോഴ്സും ചേര്‍ന്ന് കാറില്‍നിന്ന് അപകടത്തില്‍പ്പെട്ടവരെ രണ്ട് ആംബുലന്‍സുകളിലായി മെഡിക്കല്‍ കോളേജിലെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതിനുശേഷം റോഡില്‍ ഒഴുകിയ ഓയിലും ഡീസലും ഫയര്‍ഫോഴ്‌സ് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കി. മറിഞ്ഞ ലോറിയുടെ ടാങ്ക് പൊട്ടി ഡീസല്‍ റോഡിലാകെ പരന്നിരുന്നു. അപകടത്തെത്തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന കല്ലുകളും റോഡിലേക്ക് തെറിച്ചുവീണിരുന്നു. ലോറി ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയെങ്കിലും ചെങ്കല്ല് മാറ്റാന്‍ കഴിഞ്ഞില്ല.

പാതിരാത്രി ചില ജെ.സി.ബി. ഉടമകളെ ഫയര്‍ഫോഴ്‌സ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു അഗ്‌നിശമന സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്ന് ചെങ്കല്ലുകള്‍ പൂര്‍ണമായി റോഡരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തെത്തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍, ഗ്രേഡ്: അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീകാന്ത്, കെ. ബിനീഷ്, ജിനീഷ്‌കുമാര്‍, ഇ.എം. നിധിപ്രസാദ് , ബബീഷ് ,സജിത്ത് ,നിധിന്‍രാജ്, ഹോംഗാര്‍ഡ് സോമകുമാര്‍, ഹരിദാസ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Content Highlights: Friends Dead In Accidents

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022

Most Commented