തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം. നാലേമുക്കാല്‍ ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് സംസ്ഥാനത്തെത്തിച്ചു.

നാല് ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 75,000 ഡോസ് കോവാക്‌സിനും ആണ് എത്തിച്ചത്. ബുധനാഴ്ച എറണാകുളം കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ കൈമാറും.

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തിന്  വാക്‌സിന്‍ ലഭിക്കുന്നത്. വാക്‌സിന്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ ഇന്ന് സംസ്ഥാനത്ത് വളരെ കുറച്ച് കേന്ദ്രങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ വിതരണം നടന്നത്.

Content Highlight:  Fresh supplies of vaccine to reach Kerala