ഫ്രഞ്ച് വനിത പോലീസിനൊപ്പം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് പഴ്സും പണവും നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ പി.എസ്. രഘുവിന് നന്ദി അറിയിച്ച് ഫ്രഞ്ച് കോണ്‍സുലേറ്റ്. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കോണ്‍സല്‍ നേരിട്ട് വിളിച്ചാണ് രഘുവിന് നന്ദിയും അഭിനന്ദവും അറിയിച്ചത്.
തന്നെപ്പോലൊരു സാധാരണ പോലീസുകാരനെ ഒരു രാജ്യത്തിന്റെ പ്രതിനിധി നേരിട്ട് വിളിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് രഘു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എല്ലാക്കാലത്തും സഹജീവികള്‍ക്ക് നന്മ ചെയ്യാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാര്‍ച്ചിലാണ് ഫ്രഞ്ച് വനിതയായ ഡെസ്മാസൂര്‍ ഫ്ളൂറിനെയും മൂന്ന് വയസുകാരനായ മകനെയും കളമശേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ സിപിഒ ആയ രഘുവും സഹപ്രവര്‍ത്തകരും കളമശേരി മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് കണ്ടെത്തുന്നത്. 'കോവിഡ് രോഗിയായ വിദേശ വനിത മെഡിക്കല്‍ കോളേജില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നെ'ന്ന് പറഞ്ഞ് സ്റ്റേഷനിലേക്കെത്തിയ കോളിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
വിവരങ്ങള്‍ തിരക്കിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പണം നഷ്ടപ്പെട്ട് കൊച്ചിയില്‍ പെട്ടുപോയതാണ് ഇവരെന്നും കോവിഡ് ഭീതിയാല്‍ ആളുകള്‍ സംസാരിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നും മനസിലായി. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് രഘുവായിരുന്നു.
രഘുവിന്റെ സദ്പ്രവൃത്തി വലിയ വാര്‍ത്തയാവുകയും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പ്രശസ്തി പത്രവും അയ്യായിരം രൂപ ക്യാഷ് അവാര്‍ഡും നല്‍കുകയും ചെയ്തിരുന്നു. ശശി തരൂര്‍ എംപി ഉള്‍പ്പെടെ സംഭവം ട്വീറ്റ് ചെയ്യുകയും ഫ്രഞ്ച് കോണ്‍സുലേറ്റ് രഘുവിന് മെയില്‍ അയക്കുകയും ചെയ്തു. ഇപ്പോള്‍, സംഭവത്തെ കുറിച്ച് യുവതി എഴുതിയ കുറിപ്പ് വൈറലായതോടെ കോണ്‍സുലേറ്റില്‍ നിന്നും നേരിട്ട് കോള്‍ എത്തുകയായിരുന്നു.
Content Highlights: French consulate congratulates police officer who helped French woman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..