രണ്ട് ലക്ഷം കോടിയാണ് കേരളത്തിന്റെ കടം, ബഡായി നിര്‍ത്തൂ; വാക്‌സിന്‍ സൗജന്യം വേണ്ട-അബ്ദുള്ളക്കുട്ടി


എ.പി അബ്ദുള്ളക്കുട്ടി | Photo; www.facebook.com|abdullakuttyofficial

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിറണായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. അര്‍ഹരായവര്‍ക്ക്, പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം. താനും ഭാര്യയും സൗജന്യവാക്‌സിന് അര്‍ഹരല്ല എന്ന ബോധ്യമുള്ളതുകൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്‌സിന്‍ സ്വീകരിച്ചതെന്നും അദ്ദേഹം എഫ് ബി പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!
ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ് മുമ്പ് ഞാന്‍ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ...
ഡോ: മന്‍മോഹന്‍ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ലിമെന്റില്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.' കുക്കിംങ്ങ് ഗ്യാസ് സബ്‌സിഡി എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ടോ? പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ ...
ഇന്നത്തെ സബ്‌സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിര്‍ളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നര്‍ക്കും മധ്യവര്‍ഗ്ഗത്തിനും, സൗജന്യം നല്‍കുന്നതാണ് ഇത് തിരുത്തേണ്ടതല്ലെ?'ഈ ചോദ്യത്തോട് ഇന്ത്യന്‍ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാര്‍ മിണ്ടിയില്ല
എന്നാല്‍ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സര്‍ക്കാര്‍ അവതരിച്ചു.

അദ്ദേഹം ആ എക്‌ണോമിസ്റ്റിന് മറുപടി നല്‍കി. അതാണ് BJP സര്‍ക്കാറിന്റെ ഉജ്ജ്വല്‍ യോജന പദ്ധതി
അതുവഴി പാപങ്ങളില്‍ പാവങ്ങള്‍ക്ക് കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നല്‍കിതുടങ്ങി...
10 കോടിയലധികം കുടുംബങ്ങള്‍ക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു. സമ്പന്നര്‍ക്ക് പഴയത് പോലെ സബ് സിഡി ഇന്നില്ല
എത്ര ധീരമായ മോദിടച്ചുള്ള സാമ്പത്തികശാസ്ത്രം ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുക്കാന്‍ ഇടത്തരക്കാര്‍
മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ്
ഈ കുറിപ്പ് എഴുതുന്നത്.

ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത് എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളില്‍തട്ടി പറയട്ടെ
ഞങ്ങള്‍ സബ്‌സിഡിക്ക് അര്‍ഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ്. ഇക്കുറി കോവിഡ് വാക്‌സിന്‍ എടുത്തതും സൗജ്യമായിട്ടല്ല. ഇത് നിലപാട് തന്നെയാണ്..മംഗ്ലൂരു KMC ആശുപത്രിയില്‍ നിന്ന് 250 രൂപ നല്‍കിയാണ്.

ഗാന്ധിജി ഉപദേശിച്ചത് മനസ്സില്‍ സൂക്ഷിച്ച് കൊണ്ടുളളഒരു നിലപാട് തന്നെയാണ് ഇത്. ഏറ്റവും പാവപ്പെട്ടവനെ ഓര്‍ക്കുക അവര്‍ക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും ...പിണറായി സഖാവെ 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലി അധിപനാണ് താങ്കള്‍ കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍.

എല്ലാവര്‍ക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളില്‍
ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു കേരളത്തിലെ എല്ലാവര്‍ക്കും വാക്‌സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല നാം പുന: ആലോചന നടത്താന്‍ സമയമായി.

Content Highlight: Free Vaccination; A. P. Abdullakutty facebook post against Pinarayi Vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented