വിതരണത്തിന് തയ്യാറായിരിക്കുന്ന മരുന്നുകൾ
കോഴിക്കോട്: കോവിഡ് കാലത്ത് മരുന്ന് പ്രതിസന്ധിയില്‍ പെട്ടുപോയ പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മരുന്നുകളും അവയുടെ വിതരണവും സൗജന്യമായി നടത്തുകയാണ് സി.എച്ച്.സെന്റര്‍. തുടക്കമെന്ന നിലയില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരേയുള്ള ജില്ലകളില്‍ സൗജന്യ മരുന്ന് വിതരണം ആരംഭിച്ച് കഴിഞ്ഞു. ഇന്നലെ മുതലാണ് മരുന്ന് വിതരണം തുടങ്ങിയതെങ്കിലും രണ്ട് ലക്ഷം രൂപയുടെ മരുന്ന് ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്യാന്‍ കഴിഞ്ഞൂവെന്ന് പറയുന്നു സി.എച്ച് സെന്റര്‍ അധികൃതര്‍.
പ്രവാസികള്‍ ആണെന്ന എന്തെങ്കിലും രേഖയും റേഷന്‍ കാര്‍ഡും മാത്രം കാണിച്ചാല്‍ മരുന്ന് വീട്ടു പടിക്കലെത്തുന്ന രീതിയിലാണ് വിതരണം. ഇതിനായി രണ്ട് വാട്‌സ് ആപ്പ് നമ്പറും ഇറക്കിയിട്ടുണ്ട്. 9495393300, 7592844111 എന്നീ വാട്‌സ്ആപ്പ് നമ്പറില്‍ മരുന്നിന്റെ വിവരവും, പ്രവാസിയാണെന്ന തിരിച്ചറിയില്‍ കാര്‍ഡിന്റേയും റേഷന്‍കാര്‍ഡിന്റേയും പകര്‍പ്പും അയക്കുകയാണ് വേണ്ടത്. എത്ര വിലകൂടിയ മരുന്നായും തീര്‍ത്തും സൗജന്യമായി അത് വീട്ട് പടിക്കലെത്തും.
യൂത്ത്‌ലീഗിന്റെ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ വഴി രൂപീകരിച്ച മെഡിചെയിന്‍ സര്‍വീസ് വഴിയാണ് മരുന്നുകളെത്തിക്കുന്നത്. ജില്ലാ അതിര്‍ത്തിവരെ മരുന്നുകളെത്തിച്ച് അവിടെ നിന്ന് അതത് ജില്ലകളിലെ വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാര്‍ മരുന്നുകള്‍ ഏറ്റുവാങ്ങി ആവശ്യക്കാരുടെ വീട്ടിലെത്തിക്കും. പൂര്‍ണമായും സൗജന്യമായി വിതരണം ചെയ്യുന്നതിനാല്‍ പ്രവാസികളായ നിരവധി പേര്‍ക്കാണ് സി.എച്ച് സെന്ററിന്റെ മരുന്ന് ആശ്വാസമാകുന്നത്.
പലപ്പോഴും കിട്ടാന്‍ ഏറെ ബുദ്ധിമുട്ടുന്ന മരുന്നുകള്‍ വരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിച്ച് തങ്ങള്‍ക്ക് ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ പറയുന്നു. നേരത്തെ തന്നെ സി.എച്ച് സെന്റര്‍ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യാറുണ്ടായിരുന്നുവെങ്കിലും ലോക്ഡൗണ്‍ തുടങ്ങിയതോടെ വിതരണത്തിന് പുറമെ മരുന്നുകളും സൗജന്യമാക്കുകയായിരുന്നു.
കിഡ്‌നി, കാന്‍സര്‍, ഹൃദയം, മാനസികാരോഗ്യം സംബന്ധമായ ആളുകളുടെ മരുന്നുകള്‍ക്കാണ് പ്രധാനമായും ആവശ്യക്കാര്‍ ഏറെ. ഇതിന് വില വളരെ കൂടുതലാണ് എന്നത് കൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് മരുന്ന് കൃത്യമായി വാങ്ങിക്കുക ഏറെ ദുഷ്‌കരമായിരുന്നു. ലോക്ക്ഡൗണ്‍ കൂടി വന്നതോടെ അതിന് ദുരിതമേറുകയും ചെയ്തു. തുടര്‍ന്നാണ് വിതരണത്തിന് പുറമെ മരുന്നുകളും സൗജന്യമാക്കിയത്.
Content Highlights:Free Medicine To Expat by CH Center
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..