വൈദ്യുതി ബില്ലടച്ചിട്ടില്ലെന്ന് സന്ദേശം, OTP നമ്പര്‍ ചോദിച്ചു; വീട്ടമ്മയുടെ 3500 രൂപ പോയി, തട്ടിപ്പ്


പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം വീട്ടമ്മയുടെ കയ്യില്‍ നിന്ന് 3500 രൂപ തട്ടിയെടുത്തു. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പില്‍ കല്ലൂര്‍ വീട്ടില്‍ ഷിജിയ്ക്കാണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും പണമടയ്ക്കാന്‍ ഒരു നമ്പറില്‍ വിളിക്കണമെന്നും കാണിച്ച് മെസേജ് എത്തിയത്. തുടര്‍ന്നായിരുന്നു തട്ടിപ്പ്‌.

മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയും ചെയ്തു. ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനും ഷിജിയോട് ആവശ്യപ്പെട്ടു. പണം നല്‍കിയതോടെ ഫോണിലേക്ക് വന്ന ഒടിപി ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വരുകയും ഒടിപി നല്‍കുകയും ചെയ്തു. പിന്നീട് തുടരെ തുടരെ നമ്പറിലേക്ക് സന്ദേശമെത്തിയതോടെ സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് 3500 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്.

തുടര്‍ന്ന് മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷിജിയുടെ പരാതിയില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: fraud on the name of electricity bill, money lost from housewife's account


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented