കൊച്ചി: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ബിഷപ്പിന്റെ ഭീഷണിയില്‍ സംരക്ഷണം തേടേണ്ടത് സാക്ഷികളാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മൂന്നാമതൊരാള്‍ കോടതിയെ സമീപിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും കോടതി ചോദിച്ചു.

ഫാ കുര്യാക്കോസ് കാട്ടുതറയുടെ മരണം മുന്‍നിര്‍ത്തിയാണ് ഈ കേസില്‍ സാക്ഷികള്‍ക്ക് സംരക്ഷണം വേണമെന്നും ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കിയ വ്യവസ്ഥകള്‍ പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലെത്തിയത്. സാക്ഷികള്‍ അല്ലാത്തൊരാളാണ് ഹര്‍ജി നല്‍കിയത്. സുരക്ഷ ആവശ്യമെങ്കില്‍ സാക്ഷികള്‍ തന്നെ കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു.