കഞ്ചാവിനെ പ്രകീര്‍ത്തിച്ച് എക്‌സൈസ് റേഞ്ച് ഓഫീസില്‍ വ്‌ളോഗറുടെ 'ക്ലാസ്'; അന്വേഷണത്തിന് നിര്‍ദേശം


ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ | Image: Special arrangement

തിരുവനന്തപുരം: മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ വ്‌ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ നടത്തിയ 'പ്രകടന'വുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥവീഴ്ചയില്‍ അന്വേഷണം. കഞ്ചാവ് കേസില്‍ പിടിയിലായ ഇയാള്‍, കഞ്ചാവ് ഉപയോഗത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് എക്‌സൈസ് തലപ്പത്ത് വലിയ അതൃപ്തിക്ക് വഴിവെക്കുകയും സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്താനാണ് എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വിജിലന്‍സ് എസ്.പി. അന്വേഷണം ആരംഭിച്ചു. റേഞ്ച് ഓഫീസില്‍, ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍വെച്ച് ഇത്തരം സംഭാഷണം നടത്തുന്നതിന് സ്വാതന്ത്ര്യം നല്‍കിയതും അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടതും പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതുമാണ് എക്‌സൈസ് തലപ്പത്ത് അതൃപ്തിയുണ്ടാക്കിയത്.

വിഷയം സംബന്ധിച്ച് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. കര്‍ശനനടപടിയുണ്ടാകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഉദ്യോഗസ്ഥതലത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമൂഹികമാധ്യമത്തിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും അതിനുള്ള ഉപദേശം നല്‍കുകയും ചെയ്ത കേസിലാണ് ഫ്രാന്‍സിസ് അറസ്റ്റിലായത്. കഞ്ചാവു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതി, എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വെച്ച് കഞ്ചാവ് ചെടിയെയും അതിന്റെ ഉപയോഗത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയുമായിരുന്നു.

Content Highlights: francis nevin agustin ganja case accused exice range office


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented