'കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല'; സുധാകരനെതിരേ ഫ്രാന്‍സിസിന്റെ കുടുംബം


കെ. മധു / മാതൃഭൂമി ന്യൂസ്

കെ. സുധാകരൻ| ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരേ ആരോപണവുമായി ഫ്രാന്‍സിസിന്റെ കുടുബം. കത്തിയുമായി നടക്കുന്ന ആളല്ല ഫ്രാന്‍സിസെന്നും സുധാകരന്‍ അദ്ദേഹത്തെ അപമാനിച്ചുവെന്നും ഫ്രാന്‍സിസിന്റെ കുടുംബം പറഞ്ഞു. സുധാകരനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഫ്രാന്‍സിസിന്റെ ഭാര്യ മേരിക്കുട്ടി, മകന്‍ ജോബി എന്നിവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പിണറായി വിജയന്‍ ക്രിമിനലാണെന്നും ഞങ്ങളുടെ ആളുകള്‍ അദ്ദേഹത്തെ മലര്‍ത്തി വീഴ്ത്തി എന്നൊക്കെ പറയുന്നതുകൊണ്ട് എന്തെങ്കിലും നേട്ടം സുധാകരന്‍ പ്രതീക്ഷിക്കുണ്ടോ എന്നറിയില്ലെന്ന് ഫ്രാന്‍സിസന്റെ മകന്‍ ജോബി പറഞ്ഞു. അതിലെ രാഷ്ട്രീയ നേട്ടത്തെക്കുറിച്ചൊന്നും അറിയില്ലെന്നും പിതാവിനോട് ആത്മബന്ധം സൂക്ഷിച്ച വ്യക്തിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. കത്തിയുമായി നടക്കുന്ന ആളല്ല ഫ്രാന്‍സിസെന്നും എല്ല് പോലും പൊടിഞ്ഞ് കഥാവശേഷനായ ഒരാളെക്കുറിച്ച് ഇങ്ങനെ ഒന്നും പറയരുതെന്നും ഫ്രാന്‍സിസിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു.

വേദനിപ്പിക്കുന്ന പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പഴയ കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കിന്നില്ല. പിതാവ് ഇത്തരത്തിലുള്ള ഒരാളായിരുന്നില്ല. അദ്ദേഹം അക്രമിയോ കത്തിയുമായി നടക്കുന്ന ആളോ ആയിരുന്നില്ല. സഹജീവികളോട് സ്‌നേഹം പ്രകടിപ്പിച്ച ആളായിരുന്നു ഫ്രാന്‍സിസെന്നു അദ്ദേഹത്തിന്റെ കുടുംബം ഓര്‍മിക്കുന്നു. 20 വര്‍ഷം മുമ്പ് ഫ്രാന്‍സിസ് മരിച്ചു. കുടുംബം പിന്നീട് ഇടതു അനുഭാവികളായും മാറി.

പിണറായി പലവട്ടം കെഎസ്.യു.ക്കാരുടെ തല്ലുകൊണ്ടിട്ടുണ്ടെന്നും കോളേജിലെ ആല്‍ത്തറയില്‍ നടന്ന യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി കെ.എസ്.യു.ക്കാരന്‍ ഫ്രാന്‍സിസിനെക്കുറിച്ച് സദാ പിച്ചാത്തിയുംകൊണ്ട് നടക്കുന്നവന്‍ എന്നുപറഞ്ഞുവെന്നുമാണ് സുധാകരന്‍ പറഞ്ഞത്. അപ്പോള്‍ ഫ്രാന്‍സിസ് ചാടി സ്റ്റേജില്‍ക്കയറി പിണറായിയെ മൈക്കെടുത്ത് അടിച്ചു. പിന്നെ തങ്ങളെല്ലാവരുംകൂടി പിണറായിയെയും കൂട്ടരെയും അടിച്ചോടിച്ചുവെന്നുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Content Highlights: Francis' family against K Sudhakaran on Brennen college controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented