തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനും കോവിഡ്-19 സ്ഥിരീകരിച്ചു.
ശസ്ത്രക്രിയ വിഭാഗത്തിലെ മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഇഎന്‍ടി വിഭാഗത്തിലെ ഒരു ഹൗസ് സര്‍ജനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമേ ഈ വാര്‍ഡുകളില്‍ ജോലി ചെയ്തിരുന്ന നാല് നേഴ്‌സിങ് അസിസ്റ്റന്റുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്. ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ട എല്ലാവരേയും നിരീക്ഷണത്തിലാക്കി.
ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശസ്ത്രക്രിയ വിഭാഗത്തിന്റെ രണ്ട് വാര്‍ഡുകള്‍ അടച്ചിട്ടു. അണുവിമുക്തമാക്കിയതിനു ശേഷം വാര്‍ഡുകള്‍ തുറക്കും.
Content Highlights: Fourt PG Doctors in Trivandrum medical college tested positive for covid-19, Kerala Covid-19