കായിക അധ്യാപകന്‍ എന്തിന് ഓട്ടോഡ്രൈവറായി....ഉത്തരം അജോയുടെ ജീവിതം


ജി. രാജേഷ് കുമാര്‍

തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്ത് ഓട്ടോയുമായി അജോ

തൃശ്ശൂര്‍: അജോ പകല്‍ കുട്ടികളെ നേട്ടങ്ങള്‍ ഓടിയെടുക്കാന്‍ പരിശീലിപ്പിക്കും. രാത്രി സ്വന്തം ജീവിതവഴി തെളിക്കാന്‍ ഓട്ടം കാത്ത് തൃശ്ശൂര്‍ നഗരത്തിലുണ്ടാവും. കായികാധ്യാപകനായി സ്ഥിരനിയമനം കിട്ടിയിട്ട് നാലു കൊല്ലമായെങ്കിലും ശമ്പളം കിട്ടുന്നില്ല. പക്ഷേ, നിരാശപ്പെട്ടിരിക്കാന്‍ ഈ മുപ്പത്തിയാറുകാരന്‍ തയ്യാറായില്ല. എയ്ഡഡ് സ്‌കൂളില്‍ നിയമനം കിട്ടിയശേഷം ശമ്പളം ശരിയാവുന്നതുവരെ വായ്പയെടുത്തും കടംവാങ്ങിയും മുന്നോട്ടുപോകുന്ന ശൈലിക്കൊരു തിരുത്താണ് ഇദ്ദേഹം.

ആമ്പല്ലൂര്‍ വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായി വി. അജോ ജോസഫ് 2018-ലാണ് നിയമിക്കപ്പെട്ടത്. സ്ഥലംമാറ്റത്തെ തുടര്‍ന്ന് വന്ന ഒഴിവിലായിരുന്നു നിയമനം. നിയമനരേഖകളെല്ലാം വിദ്യാഭ്യാസ വകുപ്പിന് നല്‍കുകയും ചെയ്തു. എന്നാല്‍ സ്ഥലംമാറ്റപ്പെട്ട അധ്യാപകന്റെ സര്‍വീസ് പ്രശ്നങ്ങളുടെ പേരില്‍ അജോയുടെ നിയമനം അംഗീകരിക്കപ്പെടാതിരിക്കുകയാണ്.



സ്‌കൂള്‍ വിട്ടശേഷം വൈകീട്ട് ഒല്ലൂരിലെ വൈക്കാടന്‍ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയുമായി തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെത്തുമ്പോള്‍, അവിടെയുള്ള സുഹൃത്തുക്കള്‍ പറയും 'ദേ... മ്മടെ മാഷെത്തി.'

പിന്നെ അവരിലൊരാളാണ്. രാത്രി രണ്ടുവരെ നഗരത്തിലുണ്ടാവും. ഒരിക്കല്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ കുറേ പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രിയ അധ്യാപകനെ കണ്ട് ഞെട്ടി ചോദിച്ചതിങ്ങനെ-'ജോലി പോയി അല്ലേ മാഷേ...'

ഇതെന്റെ മറ്റൊരു ജോലിയെന്ന് അജോയുടെ മറുപടി.

ചരിത്രത്തില്‍ ബിരുദമെടുത്തശേഷം കായികാധ്യാപക കോഴ്സില്‍ ചേര്‍ന്ന അജോ, എം.ഫിലും നേടിയാണ് അധ്യാപകജോലിയില്‍ ചേര്‍ന്നത്. കുട്ടനെല്ലൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ വ്യക്തിഗത ചാമ്പ്യനായിരുന്നു.

നാലു വര്‍ഷത്തിനിടെ 20 ദിവസം മാത്രമാണ് ഓട്ടോറിക്ഷയുമായി അജോ നഗരത്തിലെത്താതിരുന്നത്. 500-നും 1000-ത്തിനുമിടയ്ക്ക് കിട്ടുന്ന വരുമാനമാണ് ഭാര്യയും നാലുവയസ്സുള്ള മകനും പ്രായംചെന്ന അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. ബോക്സിങ്ങിലും ഹാന്‍ഡ്ബോളിലും സംസ്ഥാനതലത്തില്‍ കളിച്ചിട്ടുള്ള അജോ, രണ്ടു കൊല്ലം മുമ്പു നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സില്‍ 400 മീറ്റര്‍, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയിരുന്നു.

Content Highlights: Four years- permanent appointment as a physical education teacher-Ajo-no salary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented