പെട്ടിഓട്ടോയുടെ വാതില്‍ ചില്ലിനിടയില്‍ തലകുടുങ്ങി; ആലപ്പുഴയില്‍ നാലുവയസ്സുകാരന് ദാരുണാന്ത്യം


muhammed hanan
മുഹമ്മദ് ഹനാന്‍

അമ്പലപ്പുഴ: പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്.

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുന്‍ചക്രത്തില്‍ക്കയറിയ ഹനാന്‍, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോള്‍ കാല്‍വഴുതിപ്പോവുകയായിരുന്നു.

ആക്രിക്കട നടത്തുന്ന അത്താബ്, ഊണുകഴിക്കാന്‍ ഈ വാഹനത്തില്‍ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഹനാന് അപകടം പറ്റിയ സമയത്ത് അത്താബും ഭാര്യയും വീട്ടിനുള്ളിലായിരുന്നു. കുട്ടിയെക്കാണാതെ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ വണ്ടിയുടെ ചില്ലിനുമുകളില്‍ തലകുടുങ്ങിയനിലയില്‍ കണ്ടെത്തി.

ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടർ നടപടി സ്വീകരിച്ചു. മാതാവ്: അന്‍സില. സഹോദരന്‍: മുഹമ്മദ് അമീന്‍.

content highlights: four year old's head trapped in vehicle's door dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented