തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വിഴിഞ്ഞത്തും നീണ്ടകരയില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ ഏഴു മത്സ്യത്തൊഴിലാളികളില്‍ 4 പേര് തിരിച്ചെത്തി.
പുതിയ തുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ ആന്റണി, യേശുദാസന് എന്നിവരാണ് തിരിച്ചെത്തിയത്. സ്വന്തം വള്ളത്തില്‍ തന്നെയാണ് ഇവര്‍ തിരിച്ചെത്തിയത്.
ബുധനാഴ്ചയാണ് നാല് പേരും മത്സ്യ ബന്ധനത്തിനായി കടലില്‍ പോയത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കടലില്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ ബാധിച്ചിരുന്നു.
കാണാതായവര്‍ തിരിച്ചെത്തിയതിന് പിന്നാലെ വിഴിഞ്ഞത്ത് നിന്ന് തിരച്ചിലിനായി പുറപ്പെട്ട മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി.
നീണ്ടകരയില്‍ നിന്നു പോയ ബോട്ട് തകര്‍ന്നാണ് മറ്റ് മൂന്നു പേരെ കാണാതായത്. തമിഴ്നാട് സ്വദേശികളായ അഞ്ചു പേരാണ് ബോട്ടിലുണ്ടായിരുന്നത്.
രണ്ടു പേര് നീന്തി രക്ഷപ്പെട്ടു. കണാതായ രാജു, ഡോണ്‍ബോസ്കോ, സഹായ രാജു എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. ഹെലികോപ്ട്ടറും ഡോര്‍ണിയര്‍ വിമാനവും കടലില്‍ പരിശോധന തുടരുകയാണ്.
Content highlights: For fishermen missing from thursday reached at Vizhinjam Harbour