കോഴിക്കോട്: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 

പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയുയര്‍ന്നതു കണ്ട നാട്ടുകാര്‍ ഇവരെ തീയില്‍നിന്ന് പുറത്തെടുക്കുകയായിരുന്നു. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. 

നാലുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.

Content Highlights: Four members of a family caught fire