കാട്ടുപൂച്ചയെയും കേഴമാനെയും വേട്ടയാടിയ നാലംഗ സംഘം കീഴടങ്ങി


കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ

ദേവികുളം: കേഴമാനിനെയും കാട്ടുപൂച്ചയെയും വേട്ടയാടിയ സംഘം കീഴടങ്ങി. ദേവികുളം റേഞ്ചിന്റെ പരിധിയില്‍ ചിന്നക്കനാല്‍ സെക്ഷനില്‍ ഏലമുടി ഭാഗത്ത് ഏലത്തോട്ടത്തില്‍നിന്ന് ഒരു കേഴമാനിനെയും കാട്ടുപൂച്ചയെയും വേട്ടയാടി പിടിച്ച സംഘമാണ് കീഴടങ്ങിയത്.

സൂര്യനെല്ലി ബി.എല്‍. റാം സ്വദേശികളായ ചിറത്തലയ്ക്കല്‍ വീട്ടില്‍ ജോബി ജോസഫ്, കുറ്റാടന്‍ വീട്ടില്‍ റെജി ജോര്‍ജ്, ആലാനിക്കല്‍ സിനിഷ് കുര്യന്‍, മുരിക്കാശ്ശേരി തെക്കെ കൈതക്കല്‍ വീട്ടില്‍ ഡിനില്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം റേഞ്ച് ഓഫീസര്‍ പി.എസ്.സജീവിന്റെ മുന്നില്‍ കീഴടങ്ങിയത്.

മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നെടുംകണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ സമര്‍പ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെ വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തിവരുന്നു.

2022 ജൂണ്‍ ഒന്‍പതിനാണ് കേഴമാനിനെയും കാട്ടുപൂച്ചയെയും സംഘം വേട്ടയാടിയത്. മാനിന്റെ തോലും കാട്ടുപൂച്ചയുടെ തലയും അന്ന് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. അന്നുമുതല്‍ പ്രതികള്‍ ഒളിവിലായിരുന്നു. ദേവികുളം റേഞ്ച് ഓഫീസര്‍ പി.എസ്.സജീവ്, എസ്.എഫ്.ഒ.മാരായ പി.എ.സുനി, എസ്.അഷ്‌റഫ്, ബിജു സെബാസ്റ്റ്യന്‍, വാച്ചര്‍മാരായ കെ.എന്‍.ചന്ദ്രന്‍, എസ്.കലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

Content Highlights: four member gang surrendered in hunting case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented