തൃശൂര്‍: തൃശൂര്‍ തളിക്കുളം തമ്പാന്‍കടവില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയാണ് കാണാതായത്. 

ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഘം മത്സ്യബന്ധനത്തിന് പോയത്. എട്ട് മണിയോടെ സംഘത്തിലൊരാള്‍ വള്ളം മുങ്ങുന്നതായി വിളിച്ചറിയിച്ചുവെന്ന് പ്രദേശവാസി പറഞ്ഞു. 

കോസ്റ്റല്‍ പോലീസിന്റേയും മത്സ്യത്തൊഴിലാളികളുടേയും നേതൃത്വത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Content Highlights: four fishermen missing case,Thalikkalam, Thrissur