ആഡംബര വിവാഹം: ഒരു പോലീസുകാരന് 1400രൂപ, 4 പേര്‍ക്ക് 5600, നിരക്ക് ഈടാക്കിയത് കമ്മീഷണറുടെ ഉത്തരവില്‍


നിരക്ക്‌ ഈടാക്കി പോലീസ് സേവനം നൽകാറുണ്ടെങ്കിലും ആഡംബരവിവാഹം പോലുള്ള കാര്യത്തിന് ഷോ കാണിക്കാൻ പോലീസിനെ ഉപയോഗിക്കുന്നത് നാണക്കേടാണെന്നാണ് അസോസിയേഷന്റെ വിമർശനം.

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

കണ്ണൂർ: ആഡംബരവിവാഹച്ചടങ്ങിന് നിരക്ക്‌ ഈടാക്കി പോലീസ് സേവനം വിട്ടുനൽകിയ നടപടി വിവാദമാകുന്നു. പോലീസ് അസോസിയേഷൻതന്നെ ഇക്കാര്യത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തി.

മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പോലീസ് അസോസിയേഷൻ നിവേദനം നൽകി. വിവാഹത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ നിയോഗിക്കേണ്ടവരല്ല പോലീസ് ഉദ്യോഗസ്ഥരെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു ഫെയ്‌സ്ബുക്കിൽ കുറിച്ചു.

പാനൂർ മൊകേരിയിലാണ് ജൂലായ് 31-ന് നടന്ന വിവാഹത്തിന് നാല്‌ പോലീസുകാരെ കാവലിന് വിട്ടുകൊടുത്തത്. ഒരാൾക്ക് 1400 ‌രൂപ പ്രകാരം 5600 രൂപ അടച്ചാണ് പോലീസ് സേവനം ലഭ്യമാക്കിയത്. നിരക്ക്‌ ഈടാക്കി പോലീസ് സേവനം നൽകാറുണ്ടെങ്കിലും ആഡംബരവിവാഹം പോലുള്ള കാര്യത്തിന് ഷോ കാണിക്കാൻ പോലീസിനെ ഉപയോഗിക്കുന്നത് നാണക്കേടാണെന്നാണ് അസോസിയേഷന്റെ വിമർശനം. പോലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലും ഇത് ചർച്ചയയായി. ‘പോലീസ് സേവനത്തിനായി സമീപിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഇത്തരക്കാർ തങ്ങളുടെ വലുപ്പം മറ്റുള്ളവരെ അറിയിക്കാൻ പോലീസ് ഉദ്യോഗസ്ഥന് 1400 അല്ല ലക്ഷം രൂപതന്നെ നൽകും.’ ഗ്രൂപ്പിൽ പോലീസുകാർ കുറിച്ചു.

നിയമപരമല്ലാത്ത ഒരു കാര്യത്തിനും പോലീസിനെ ഉപയോഗിക്കാൻ പാടില്ല. കേരളാ പോലീസ് ആക്ട്‌ സെക്ഷൻ 62-ൽ ഇക്കാര്യം പറയുന്നു. വ്യക്തിക്കോ സ്വത്തിനോ മാത്രമായി സൗജന്യമായോ ഫീസ് ഈടാക്കിയോ പ്രത്യേക പോലീസിനെ നിയോഗിക്കാൻ ആർക്കും അധികാരമല്ല. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ആവശ്യമാണെങ്കിൽ അതിന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ സേവനം കേരളത്തിൽ ലഭ്യമാണ്.

അനുവാദം കമ്മിഷണറുടെ ഉത്തരവിൽ; ഒപ്പിട്ടത് അഡീഷണൽ എസ്.പി.

പാനൂരിലെ ഒരു ആഡംബര വിവാഹത്തിന്‌ നാല് പോലീസുകാരെ നിരക്ക്‌ ഈടാക്കി അയച്ചത് കമ്മിഷണറുടെ വ്യക്തമായ ഉത്തരവിൽ. അതേസമയം ഉത്തരവിൽ ഒപ്പിട്ടത് അഡീഷണൽ എസ്.പി. പി.പി. സദാനന്ദനാണ്.

ഒപ്പിന്റെ കാര്യത്തിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് അഡീഷണൽ എസ്.പി. പറയുന്നു. ‘പോലീസിന്റെ ആഭ്യന്തരനീക്കം കൈകാര്യം ചെയ്യുന്ന ആപ്ലിക്കേഷനിൽ തന്റെ പാസ്‌വേഡ് ഉപയോഗിച്ച് ആരെങ്കിലും കയറി മെസേജ് അയച്ചാൽ എന്റെ ഡിജിറ്റൽ ഒപ്പായിരിക്കും വരിക. അത് സിസ്റ്റം ജനറേറ്റ് ചെയ്ത ഒപ്പാണ്. അല്ലാതെ ഞാൻ അനുമതി നൽകിയതല്ല’- പി.പി. സദാനന്ദൻ പറഞ്ഞു. പാസ്‌വേഡ് മറ്റുള്ളവർക്ക് ഉപയോഗിക്കാമെങ്കിലും അത് തന്നെ അറിയിക്കണമായിരുന്നു.

ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെടുത്താത്തതിന്റെ പേരിൽ ഒരു ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക്, ആപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തി എന്നിവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അഡീഷണൽ എസ്.പി. പറഞ്ഞു.

അതേസമയം ഇത്തരം പോലീസ് കാവൽ നേരത്തേയും നടന്നിട്ടുള്ളതായി അറിയുന്നു. പത്തുവർഷം മുൻപും ഇതേ വീട്ടിൽ പോലീസിനെ കാവലിന് നിയോഗിച്ചിട്ടുണ്ട്. അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിൽ സി.ഐ.ടി.യു. സമരകാലത്ത് നൽകിയ പോലീസ് സേവനത്തിന് 12 ലക്ഷം രൂപ ഈടാക്കിയിട്ടുണ്ട്.

Content Highlights: Four cops assigned for guard duty at a wedding in Kannur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented