തിരുവനന്തപുരം: നിരോധനാജ്ഞ ആദ്യം നടപ്പാക്കേണ്ടത് ഗതാഗതക്കുരുക്കുകള്‍ ഉള്ള കുണ്ടന്നൂര്‍ ജങ്ഷനിലെന്ന് മുന്‍ വിജിലന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആണ് ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ചുകൊണ്ട് ജേക്കബ് തോമസ് പ്രതികരിച്ചത്.

നിരോധനാജ്ഞ ആദ്യം നടപ്പിലാക്കേണ്ടത് ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂര്‍ ജംഗ്ഷനിലും അഞ്ച് അംഗങ്ങളുള്ള കുടുംബങ്ങളിലുമാണെന്ന് പറഞ്ഞ ജേക്കബ് തോമസ് താന്‍ വിശ്വാസികള്‍ക്ക് ഒപ്പമാമെന്നും കൂട്ടിച്ചേര്‍ത്തു. 

നടപ്പിലാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ടല്ലോയെന്നും ശബരിമല വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ജേക്കബ് തോമസ് പറഞ്ഞു.  

Content Highlight: former vigilance director jacob thomas  make fun of sabarimala police control