പി രാഘവൻ | Photo: മാതൃഭൂമി
കാസർകോട്: ഉദുമ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി രാഘവൻ (77) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെ ആയിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.
1991ലും, 1996 ലും ഉദുമ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുപ്പത്തിയേഴ് വർഷത്തോളം സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. എൽ ഡി എഫ് ജില്ലാ കൺവീനർ, ദിനേശ് ബീഡി ഡയറക്ടർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കാസർകോട് ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ഭാര്യ: കമല. മക്കൾ: അരുൺ കുമാർ (ഏഷ്യാനെറ്റ് ന്യൂസ് ദുബായ് ലേഖകൻ), അജിത് കുമാർ.
Content Highlights: Former Udma MLA P Raghavan passes away
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..