'സമയനിഷ്ഠയ്ക്ക് അത്രയധികം പ്രാധാന്യം, വിഷയത്തിന്റെ അടിവേരടക്കം ചോദിച്ചുമനസ്സിലാക്കും' 


ഇ.വി. ജയകൃഷ്ണന്‍

2011-ലെ ഒരു ഹർത്താൽ ദിനത്തിൽ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ കേന്ദ്ര റെയിൽവേമന്ത്രിയെ കണ്ടശേഷം എം. രാഘവനൊപ്പം ബൈക്കിൽ മടങ്ങുന്ന കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എം. രാഘവന്‍


കാഞ്ഞങ്ങാട്: 'നല്ല ദേഷ്യത്തിലാണെങ്കില്‍ മുഷ്ടി ചുരുട്ടി മറ്റേ കൈപ്പത്തിക്കിടിച്ചുകൊണ്ടേയിരിക്കും. സന്തോഷമാണെങ്കില്‍, അതു മുഖത്ത് പ്രതിഫലിക്കും. പൊട്ടിച്ചിരിക്കും. ദേഷ്യസമയത്ത് മെല്ലെ അടുത്തേക്കു പോയി പതിയെ ബാലകൃഷ്‌ണേട്ടാ എന്നു വിളിക്കും. പൊയ്ക്കോ, നിങ്ങളെല്ലാം കണക്കാണ് എന്നൊക്കെ പറയും. എന്നാലും അവിടത്തെന്നെ നില്‍ക്കും. ബാലകൃഷ്‌ണേട്ടാ എന്നു വീണ്ടും വിളിച്ച് നിസ്സാരമായ വിഷയങ്ങളെടുത്തിട്ട് എന്തെങ്കിലും പറഞ്ഞുനോക്കും. സന്തോഷസമയമാണെങ്കില്‍ ഏതു വിഷയവും സംസാരിക്കാം...' കോടിയേരി ബാലകൃഷ്ണനെക്കുറിച്ച് പറയുമ്പോള്‍, രണ്ടരപ്പതിറ്റാണ്ടോളംഅദ്ദേഹത്തിന്റെ കൂടെ നടന്ന കാഞ്ഞങ്ങാട്ടെ എം. രാഘവന് വാക്കുകളൊഴുകുന്നു.ആഭ്യന്തരമന്ത്രിയായ സമയത്ത് പാതിരാത്രിയും കഴിഞ്ഞ് ഓഫീസിലിരുന്ന് പണിയെടുക്കും. എത്രയോ ദിവസം, വീട്ടില്‍നിന്ന് വിളിക്കുമ്പോഴാണ് രാത്രി ഏറെ വൈകിയത് അദ്ദേഹം അറിയുക. രാഘവാ സമയം പോയതറിഞ്ഞില്ലെന്നു പറഞ്ഞ് ഓഫീസില്‍നിന്നിറങ്ങും. പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കും. കുറച്ചു വ്യായാമം. ഇംഗ്ലീഷ് ഉള്‍പ്പെടെ അഞ്ച് പത്രം നിത്യവും വായിക്കും. നിയമസഭയിലായാലും എ.കെ.ജി. സെന്ററിലായാലും പറഞ്ഞ സമയത്തിനും കാല്‍മണിക്കൂര്‍ മുന്‍പേ എത്തും. സമയനിഷ്ഠയ്ക്ക് അത്രയധികം പ്രാധാന്യം കല്‍പ്പിക്കും. വ്യക്തിപരമായി ആരെയും ചൊടിപ്പിക്കില്ല.

ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല

ഏതെങ്കിലും ഒരു കാര്യത്തിലോ ആര്‍ക്കെങ്കിലുമെതിരെയോ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ വന്നു മറ്റൊരാളെക്കുറിച്ച് മോശമായി പറഞ്ഞാല്‍, അതൊന്നും നീ പറയേണ്ട. എനിക്കറിയാം എന്ന് ഒറ്റവാചകത്തില്‍ മറുപടി നല്‍കും. അതേസമയം ഒരാളുടെ മുഖത്തു നോക്കി അയാളുടെ തെറ്റ് ചൂണ്ടിക്കാട്ടുകയും ചെയ്യും. രാഷ്ട്രീയകാര്യമായാലും സെക്രട്ടേറിയറ്റിലെ ഫയലിന്റെ കാര്യമായാലുമെല്ലാം കൃത്യമായി ഓര്‍മയില്‍ നിന്നെടുത്തു പറയും. ഏതെങ്കിലും ഒരു വിഷയം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അതിന്റെ അടിവേരടക്കം ചോദിച്ചുമനസ്സിലാക്കും. കുനുകുനായെന്നെഴുതുന്നതാണ് രീതി. അക്ഷരങ്ങള്‍ പൂര്‍ണമാകില്ല. അതിനാല്‍ എല്ലാവര്‍ക്കുമത് വായിക്കാനും കഴിയില്ല.

ബാഗ് പിടിക്കാന്‍പോലും സമ്മതിക്കില്ല

കാഞ്ഞങ്ങാട് അതിയാമ്പൂരിലെ എം. രാഘവന്‍ സി.പി.എമ്മിന്റെ കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു. നേതാവുമാണ്. ബാലസംഘത്തിലൂടെയും എസ്.എഫ്.ഐ.യിലൂടെയും ഡി.വൈ.എഫ്.ഐ.ലൂടെയും വളര്‍ന്നു. ഫിഷറീസ് വകുപ്പില്‍ ക്ലാര്‍ക്കായി ജോലി കിട്ടി. അന്ന് എ.പി. അബ്ദുള്ളക്കുട്ടിയാണ് കോടിയേരിയോട് രാഘവനെ പി.എ. ആക്കിയാല്‍ നല്ലതല്ലേയെന്ന് ചോദിച്ചത്. അധികം വൈകാതെ പി.എ. ആയി. ഭരണരംഗത്ത് ആഭ്യന്തര-ടൂറിസം മന്ത്രി, പ്രതിപക്ഷ ഉപനേതാവ്. പാര്‍ട്ടിയില്‍ കേന്ദ്ര കമ്മിറ്റിയംഗം, പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി എന്നീ കാലയളവിലെല്ലാം കോടിയേരിക്കൊപ്പം നിഴല്‍പോലെ രാഘവനുമുണ്ട്. എത്ര വലിയ സ്ഥാനത്തിരുന്നാലും കാറിന്റെ ഡോറ് തുറന്നു കൊടുക്കാനോ കൈയിലുള്ള ബാഗ് പിടിക്കാനോന്നും ബാലകൃഷ്‌ണേട്ടന്‍ സമ്മിതിക്കില്ലെന്നും രാഘവന്‍ പറയുന്നു. രാഘവന് 54 വയസ്സായി. ഭാര്യ കെ.വി. ഉഷയും മക്കള്‍ ഗൗതം, ഗോവര്‍ധന്‍ എന്നിവരും തിരുവനന്തപുരം തിരുമലയിലെ 'ഉത്ര'ത്തിലാണ് താമസം. കോടിയേരിയുടെ പി.എ. സ്ഥാനം ഒഴിവായപ്പോള്‍, സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച് കാഞ്ഞങ്ങാട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി.

Content Highlights: former personal assistant remembers kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented