
ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നും ബി.എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. 1964 ല്‍ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ട ചാക്കോ അഭിഭാഷകനെന്ന നിലയിലും അറിയപ്പെട്ടു. ചങ്ങനാശ്ശേരിയുടെ മഹത്തായ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് കോട്ടം വരുത്തിയ പറാല്‍ സംഭവത്തിന് പരിഹാരമുണ്ടാക്കുന്നതിനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും ചാക്കോ ചെയ്ത സേവനങ്ങള്‍ സുപ്രധാനമാണ്.
1970 ലും 1977 ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചാക്കോ വിജയിച്ചു. 1979 ല്‍ സി.എച്ച്. മുഹമ്മദ് കോയ രൂപീകരിച്ച മന്ത്രിസഭയില്‍ ചാക്കോയെ ഉള്‍പ്പെടുത്തി. റവന്യൂ, ട്രാന്‍സ്പോര്‍ട്ട്, എക്സൈസ് വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. മില്‍മ ചെയര്മാന്, പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയംഗം, ഇന്‍ഷുറന്‍സ് കമ്മറ്റി മെംബര്‍, പെറ്റീഷന് കമ്മറ്റി ചെയര്മാന് എന്നീ നിലകളില്‍ നിയമസഭാകമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു.
1962 മുതല്‍ തുടര്‍ച്ചയായി വാഴപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും 1984 മുതല്‍ 35 വര്‍ഷക്കാലം ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പുത്തന്‍പുരാണം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..