ഇടുക്കിയില്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റിന് കൊറോണ; നിയമസഭ സന്ദര്‍ശിച്ചെന്ന് സൂചന


മാതൃഭൂമി ന്യൂസ്

മാര്‍ച്ച് 18 മുതലാണ് ഇദ്ദേഹം ക്വാറന്റൈനില്‍ ഉണ്ടായിരുന്നത്.

മന്ത്രി കെ.കെ. ശൈലജ ബി.ബി.സി.യുടെ ലൈവ് അഭിമുഖപരിപാടിയിൽ സംസാരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19പേരില്‍ ഒരാള്‍ ഇടുക്കിയില്‍നിന്നുള്ള പൊതുപ്രവര്‍ത്തകന്‍. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം നിയമസഭയിലടക്കം സന്ദര്‍ശനം നടത്തിയിരുന്നു. ഒരു മന്ത്രി ഉള്‍പ്പെടെ അഞ്ചോളം എം.എല്‍.എമാരുമായി ഇദ്ദേഹം സമ്പർക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. പ്രതിപക്ഷപാര്‍ട്ടിയുടെ പോഷകസംഘടനാനേതാവാണ് ഇദ്ദേഹം.

മാര്‍ച്ച് 18 മുതലാണ് ഇദ്ദേഹം ക്വാറന്റൈനില്‍ ഉണ്ടായിരുന്നത്. അതേസമയം ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. അതിനാല്‍ പാലക്കാടുനിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി. ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങള്‍ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സംഘടനാപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളില്‍നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. പ്രാര്‍ഥനകള്‍ക്കായി ദേവാലയത്തില്‍ പോയെന്നും വിവരമുണ്ട്.

പൊതുപ്രവര്‍ത്തകനായതിനാല്‍ നിരവധിയാളുകളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുകയും വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്, ഷോളയാര്‍, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തി. സമരങ്ങളിലും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ ഒമ്പതുപേര്‍ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. കാസര്‍കോട്-3, മലപ്പുറം-3, തൃശ്ശൂര്‍-2, ഇടുക്കി-1, വയനാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍.

content highlights: former local body member tested positive for corona in idukki

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented