
എം.ഭാസ്കരൻ|ഫോട്ടോ:കെ.കെ പ്രവീൺ മാതൃഭൂമി
കോഴിക്കോട്: മുൻ മേയറും സി.പി.എം നേതാവുമായ എം.ഭാസ്കരൻ(80) അന്തരിച്ചു. കുറച്ചു നാളായി കരൾ രോഗ ബാധിതനായിരുന്നു. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് ശനിയാഴ്ച കോഴിക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെ മരിക്കുകയായിരുന്നു. സുമതിയാണ് ഭാര്യ.
2005 മുതൽ 2010 വരെ കോഴിക്കോട് മേയറായിരുന്നു. കാരപ്പറമ്പ് സ്വദേശിയായ ഭാസ്കരൻ നിലവിൽ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. സഹകരണ ആശുപത്രി മുൻ ചെയർമാനുമാണ്.
റബ്കോ വൈസ് ചെയർമാനുമായിരുന്നു. നാലുതവണ കോർപറേഷൻ കൗൺസിലറായും സേവനം അനുഷ്ഠിച്ചു. കോർപറേഷൻ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
1997 ൽ കാലിക്കറ്റ് ടൗൺ സർവീസ് കോർപറേറ്റീവ് ബാങ്ക് രൂപവത്കരിച്ചത് എം.ഭാസ്കരന്റെ നേതൃത്വത്തിലാണ്. 20 വർഷം തുടർച്ചയായി ബാങ്കിന്റെ ചെയർമാൻ പദവി വഹിച്ച അദ്ദേഹം നിലവിൽ ഡയറക്ടർ ബോർഡ് അംഗമാണ്.
വരുൺ ഭാസ്കർ, സിന്ധു എന്നിവരാണ് മക്കൾ. മരുമക്കൾ : സഹദേവൻ, സുമിത.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..