തിരുവനന്തപുരം: മുൻ ഡിജിപി കെവി രാജഗോപാലൻ നായർ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം 3.30 വരെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരച്ചടങ്ങുകൾ വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഡിജിപി ആയിരുന്നു രാജഗോപാലൻ നായർ. 

1962 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു 1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ ഡിജിപി ആയിരുന്നു. വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

former dgp KV Rajagopalan nair passed