പോലീസുകാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി; കോടിയേരിയെ സ്മരിച്ച് ജേക്കബ് പുന്നൂസ്


യോഗ്യരായവര്‍ക്കെല്ലാം 15 കൊല്ലത്തില്‍ ഹെഡ്കോൺസ്റ്റബിൾ റാങ്കും 23 കൊല്ലത്തില്‍ ASIറാങ്കും ഇന്ത്യയില്‍ ആദ്യമായി നല്‍കിയ വ്യക്തി. ഇന്ന്‌ പോലീസിനെ വിളിക്കുന്ന സിവില്‍ പോലീസ്ഓഫീസര്‍ എന്ന വിളിപ്പേര്‌ പോലീസിനു നല്‍കിയതും കോടിയേരി ആണ്.

ജേക്കബ് പുന്നൂസ്. Photo: Mathrubhumi Archives| Biju Varghese

തിരുവനന്തപുരം: പോലീസിന്റെ പെരുമാറ്റവും സേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയര്‍ത്തുന്നതില്‍ അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പോലീസ് സേനക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ജേക്കബ് പുന്നൂസ് പങ്കുവെച്ചത്.

ജേക്കബ് പുന്നൂസിന്റെ വാക്കുകളിലേക്ക്അതീവദുഃഖത്തോടെയാണീ വാക്കുകള്‍ കുറിയ്ക്കുന്നത്.കേരളജനതയ്ക്കും കേരളത്തിലെ പോലീസുകാര്‍ക്കുംഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്‍സ്റ്റബിള്‍ ആയിച്ചേര്‍ന്ന ഭൂരിഭാഗം പോലീസുകാരും 30 വര്‍ഷം സേവനം ചെയ്തു കോണ്‍സ്റ്റബിള്‍ ആയിത്തന്നെ റിട്ടയര്‍ ചെയ്യുന്ന പരിതാപകരമായ അവസ്ഥയില്‍നിന്നു, യോഗ്യരായവര്‍ക്കെല്ലാം 15 കൊല്ലത്തില്‍ ഹെഡ്കോൺസ്റ്റബിൾ റാങ്കും 23കൊല്ലത്തില്‍ ASIറാങ്കും ഇന്ത്യയില്‍ ആദ്യമായി നല്‍കിയ വ്യക്തി.
അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പോലീസുവഴി പോലീസുകാര്‍ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ്‌പോലീസ്‌ കേഡറ്റ് പദ്ധതി വഴി പോലീസുകാര്‍ കുട്ടികള്‍ക്ക്അദ്ധ്യാപകരായും അധ്യാപകര്‍ സ്‌കൂളിലെ പോലീസ്ഉദ്യോഗസ്ഥരും ആയും മാറി.

കേരളത്തിലെ ആയിരക്കണക്കിന് എക്സ്സര്‍വീസ് കാരെ ഹോം ഗാർഡുകളാക്കി പോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി. കേരളത്തില്‍ ആദ്യമായി തണ്ടര്‍ബോള്‍ട്‌ കമാൻഡോ ഉള്ള ബറ്റാലിയനും തീരദേശപോലീസും കടലില്‍പോകാന്‍ പോലീസിന്‌ ബോട്ടുകളും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ് സ്ഥാപിച്ചത്.

ശബരിമലയില്‍ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന്‌ പോലീസിനെ വിളിക്കുന്ന സിവില്‍ പോലീസ്ഓഫീസര്‍ എന്ന വിളിപ്പേര്‌ പോലീസിനു നല്‍കിയത് കോടിയേരി ആണ്.

ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ പോലീസ് ആക്ട് നിയമസഭയില്‍ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല.

എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടര്‍ നല്‍കി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നല്‍കി, പോലീസിന്റെ കമ്പ്യൂട്ടര്‍വല്‍കരണം ജനങ്ങള്‍ക്ക്അനുഭവ വേദ്യമാക്കിയതും അദ്ദേഹം. ട്രാഫിക്‌ബോധവല്‍ക്കരണത്തിന്, ഒരു പക്ഷേ ലോകത്തില്‍ ആദ്യമായി, ഒരു Mascot. 'പപ്പു സീബ്ര ' കേരളത്തില്‍ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി. മൊബൈല്‍ഫോണ്‍ എന്നത്‌ മുതിർന്ന ഉദ്യോഗസ്ഥരുടെവിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ല്‍, ഇന്ത്യയില്‍ ആദ്യമായി,സ്റ്റേഷനുകളില്‍ ജോലിഎടുക്കുന്ന പോലീസുകാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഔദ്യോഗിക mobile connectionനല്‍കിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓര്‍ക്കുന്നു.
അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ്‌ ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും.
പോലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയര്‍ത്തുന്നതില്‍ അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയാണ്‌ നമ്മെവിട്ടുപോയത്. വലിയ ദുഃഖം ആണ് എനിക്കീവേര്‍പാട്???? അഭിവാദനങ്ങള്‍ ????

Content Highlights: DGP Jacob Punnoose, Kodiyeri balakrishnan death, Kerala police, Kerala police good era


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented