വിദ്യ
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച് പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യയ്‌ക്കെതിരെ കൂടുതല്‍ പരാതികളുയരുന്നു. വിദ്യ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിറിച്ചാണെന്ന് കണ്ടെത്തലിന്റെ രേഖകള്‍ പുറത്ത് വന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എസ്‌സി-എസ്ടി സെല്ലാണ് വിദ്യ സംവരണം അട്ടിമറിച്ചെന്ന് കണ്ടെത്തിയത്. 2020-ലാണ് എസ്‌സി-എസ്ടി സെല്‍ സര്‍വകലാശാലയ്ക്ക് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്.
മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചമച്ചതിനാണ് ഇപ്പോള്‍ വിദ്യ പ്രതികൂട്ടിലായിരിക്കുന്നത്. അട്ടപ്പാടി ആര്‍.ജി.എം. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കഴിഞ്ഞ ആഴ്ച ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് കെ. വിദ്യ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്. കോളേജിന്റെ പരാതിയില്‍ വിദ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാജാസിലും സംസ്‌കൃത സര്‍വകലാശാലയിലും എസ്.എഫ്.ഐ. നേതാവായിരുന്നു വിദ്യ. യൂണിയന്‍ ഭരണസമിതിയിലും അംഗമായിരുന്നു. വ്യാജരേഖ ചമച്ചതിന് പ്രതിയായതിന് പിന്നാലെയാണ് വിദ്യ സംവരണം അട്ടിമറിച്ചാണ് പിഎച്ച്ഡി പ്രവേശനം നേടിയിരിക്കുന്നതെന്ന് പുറത്ത് വന്നിരിക്കുന്നത്.
'വിദ്യ കെ.യുടെ പ്രവേശനത്തിനായി സര്‍വകലാശാല റിസര്‍വേഷന്‍ ചട്ടങ്ങള്‍ അട്ടിമറിച്ചു എന്ന് വ്യക്തമാണ്. സംവരണ അട്ടിമറിക്കായി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഓഫീസ് ഇടപെടല്‍ നടത്തി' റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനായി സര്‍വകലാശാലയില്‍ വിദ്യ വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ തേടിയപ്പോള്‍ അന്നുതന്നെ മറുപടി കിട്ടി. വൈസ് ചാന്‍സലറുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ച ദിവസം തന്നെ വേഗത്തില്‍ മറുപടി കിട്ടിയത്. അതേ സമയം വിദ്യ സമര്‍പ്പിച്ചതിന് സമാനമായ അപേക്ഷയില്‍ ദിനു എന്ന വിദ്യാര്‍ഥി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 20 ദിവസത്തിന് ശേഷമാണ് സര്‍വകലാശാല മറുപടി നല്‍കിയതെന്നും എസ്‌സി-എസ്ടി സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വിദ്യയുടെ സംവരണം അട്ടിമറിച്ചുള്ള പ്രവേശനത്തിന് ഉന്നതതല സ്വാധീനമുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞുവെക്കുന്നത്.
രാഷ്ട്രീയ ബന്ധമുപയോഗിച്ചാണ് വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണം നിലനില്‍ക്കെയാണ് കാലടി സര്‍വകലാശാലയിലെ എസ്‌സി-എസ്ടി സെല്ലിന്റെ റിപ്പോര്‍ട്ടിലും ഇവരുടെ സ്വാധീനം പറയുന്നത്.

Content Highlights: Forgery- Vidya PhD admissions overturned reservation,sc st Report


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..