.jpg?$p=fa572c4&&q=0.8)
സദ്യവിളമ്പിയും കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്കിടയില്‍ പെരിങ്ങോട്ടെ റണ്ണേഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അംഗങ്ങളുടെ എത്രാമത്തെ ജന്മദിനമാണോ അത്രയും കിലോമീറ്റര്‍ പ്രഭാതത്തില്‍ ഓടണം.
പ്രഭാതസവാരിയിലെ സൗഹൃദത്തില്‍ നിന്നാണ് 70-ലധികം അംഗങ്ങളുള്ള റണ്ണേഴ്സ് ക്ലബ്ബ് രൂപപ്പെട്ടത്. യുവാക്കളില്‍ ആരോഗ്യബോധം വളര്‍ത്തിയെടുക്കുക, മദ്യം, മയക്കുമരുന്ന് എന്നിവയില്‍നിന്ന് പൂര്‍ണമായും അകറ്റുക, തൊഴിലവസരങ്ങളുടെ ഭാഗമായി ആര്‍മി, പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ക്ക് അവസരമുണ്ടാക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
പെരിങ്ങോട് ഈവനിങ് ക്ലബ്ബ്, മൂളിപ്പറമ്പ് ചാലഞ്ചേഴ്സ് ക്ലബ്ബ് എന്നിവയിലൂടെ വളര്‍ന്നുവന്ന അറിയപ്പെടുന്ന ഫുട്ബോള്‍ കളിക്കാരന്‍കൂടിയാണ് മണി. 16 തവണ ദേശീയ വനം കായികമേളയില്‍ പങ്കെടുത്ത് കേരളത്തിനുവേണ്ടി ഫുട്ബോളിലും മധ്യ-ദീര്‍ഘദൂര ഓട്ടങ്ങളിലുമായി ഒമ്പതുസ്വര്ണവും ആറുവെള്ളിയും അഞ്ചുവെങ്കലവും നേടിയിട്ടുണ്ട്.
2014-ലെ സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി റേഞ്ചോഫീസര്ക്കുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹനായിട്ടുള്ള ഇദ്ദേഹമിപ്പോള്‍ നല്ലൊരു ഫുട്ബോള്‍ പരിശീലകന്‍കൂടിയാണ്.
മണിയോടൊപ്പം ഗ്രൂപ്പിലെ മറ്റൊരംഗമായ 29-കാരന് രാഗേഷിന്റെ പിറന്നാള്ദിവസവും ഒന്നായി വന്നപ്പോള്‍ തീരുമാനത്തില്‍ രാഗേഷും പങ്കാളിയാവാന്‍ തീരുമാനമായി. രണ്ടുപേരും കൂടി പെരിങ്ങോട് ഹൈസ്കൂളില്‍നിന്ന് തുടങ്ങിയ ഓട്ടം കൂറ്റനാട്, പടിഞ്ഞാറങ്ങാടി, കപ്പൂര്‍, നീലിയാട്, വെള്ളിയാങ്കല്ല്, ചാലിശ്ശേരി തുടങ്ങി തൃത്താലയിലെ മിക്കപ്രദേശങ്ങളിലൂടെയും ഓടിയെത്തി തിരിച്ചുവന്ന് ഹൈസ്കൂള്‍ ഗ്രൗണ്ട് ഒരിക്കല്‍കൂടി വലംവെച്ചപ്പോള്‍ ഓടിയ ദൂരം 51 കിലോമീറ്റര്‍ പൂര്‍ത്തിയായി. അഞ്ചുമണിക്കൂറും 56 മിനിറ്റുംകൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി. രാഗേഷ് കറ്റശ്ശേരി 29 കിലോമീറ്റര്‍ ദൂരം മൂന്നുമണിക്കൂര്‍ 21 മിനിറ്റുകൊണ്ട് പിന്നിട്ടു.
Content Highlights: Forest Range Officer Mani Run 50 KM on his 51th Birthday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..