കടുവയെ പിടിക്കാന്‍ ആനയിറങ്ങും; വയനാട്ടിലിറങ്ങിയ കടുവയെ പിടിക്കാന്‍ കുങ്കിയാനകളുമായി വനംവകുപ്പ്‌


പ്രതീകാത്മക ചിത്രം

വയനാട്: വയനാട്ടിലെ ചീരാല്‍ പ്രദേശത്ത് കഴിഞ്ഞ ഒരുമാസമായി ഭീതിപടര്‍ത്തുന്ന കടുവയെ പിടികൂടാന്‍ കുങ്കിയാനകളടക്കമുള്ള സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. തിരച്ചിലിനായി മുത്തങ്ങ ആനപ്പന്തിയില്‍നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ചൊവ്വാഴ്ച ഉച്ചയോടെ ഈ മേഖലയിലെത്തിച്ചു.
തിങ്കളാഴ്ച രാത്രി മൂന്നു പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്. ഇതില്‍ ഒരു പശുവിനെ കൊന്നശേഷം, പാതിഭക്ഷിച്ചനിലയിലാണുള്ളത്. മറ്റു രണ്ടു പശുക്കള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പഴൂരിലെ ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസിന് ഏതാനും മീറ്ററുകള്‍മാത്രമകലെയുള്ള തൊഴുത്തില്‍വെച്ചാണ് പശുവിനെ കടുവ കൊന്നുതിന്നത്. ഇതോടെ കടുവയെ പിടികൂടുകയോ തുരത്തുകയോ ചെയ്യണമെന്ന ആദ്യനിലപാട് മാറ്റി, ജനജീവിതത്തിനു ഭീഷണിയായ കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ഇപ്പോള്‍ ജനകീയസമരസമിതിയടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.

കടുവ ജനവാസമേഖലയിലേക്ക് കടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പാട്ടവയല്‍-പഴൂര്‍ റോഡിന്റെ വിവിധയിടങ്ങളിലായി അഞ്ച് ക്യാമറകള്‍ സ്ഥാപിച്ച് തത്സമയദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ, പറമ്പികുളത്തുനിന്നെത്തിച്ച 30 നിരീക്ഷണക്യാമറകള്‍ വനമേഖലകളില്‍ സ്ഥാപിച്ചിട്ടുണ്ട്.



കടുവയെ പിടികൂടുന്നതിനുള്ള ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വൈല്‍ഡ് ലൈഫ് പാലക്കാട് സി.സി.എഫ്. മുഹമ്മദ് ഷബാബ് ബത്തേരിയിലെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവാ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സി.സി.എഫിന്റെ മേല്‍നോട്ടത്തിലാവും.

ജനവാസകേന്ദ്രങ്ങളിലും വനാതിര്‍ത്തികളിലുമായി 28 നിരീക്ഷണക്യാമറകള്‍ നേരത്തേ സ്ഥാപിച്ചിരുന്നതാണ്. കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി ചൊവ്വാഴ്ച പകല്‍ 20 അംഗ വനപാലകര്‍ നാലുസംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായില്ല.

Content Highlights: tiger, wayanad, tiger attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented