Photo; Mathrubhumi
തൃശ്ശൂർ: അതിരപ്പിള്ളി പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്ത് തുമ്പിക്കൈയിൽ കുരുക്കുമായി കണ്ട കാട്ടാനയെത്തേടി വനംവകുപ്പ്. കഴിഞ്ഞ ഞായറാഴ്ചയാണ് ആനയെ ഈ പ്രദേശത്ത് കണ്ടെത്തിയത്. പാലക്കാട്ടുനിന്നുള്ള ഷിബു തൃക്കാർത്തിക ഇതിന്റെ ചിത്രമെടുത്തിരുന്നു.ഈ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് നാലുവർഷം മുൻപ് ഇതേ ആനയെ വാഴച്ചാൽ ആനക്കയം ഭാഗത്ത് കണ്ടിരുന്നുവെന്ന വിവരവുമായി പരിസ്ഥിതിപ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി.കെ. ആരിദ് മുന്നോട്ടുവന്നത്. പിടിയാനയുടെ തുമ്പിയിലെ മാംസത്തിലേക്ക് ആഴ്ന്ന നിലയിലാണ് കുരുക്കുള്ളത്.

Content Highlights: forest department searching for a wild elephant with a knot on its trunk
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..