കൊച്ചി: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വനംവകുപ്പിന്‍റെ റെയ്‌ഡ്. ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കൾ മോണ്‍സന്‍റെ വീട്ടില്‍ ഉണ്ടെന്ന സൂചനയെ തുടർന്നാണ് വനംവകുപ്പ് റെയിഡ് നടത്തുന്നത്.

മോണ്‍സന്‍ മാവുങ്കലിന്റെ കലൂർ വൈലോപ്പിള്ളി ലൈനിലുള്ള വീട്ടിലാണ് വനം വകുപ്പ് പരിശോധന നടത്തുന്നത്. മോണ്‍സന്‍ മാവുങ്കലിന്റെ മ്യൂസിയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിൽ മോണ്‍സന്‍ വീട്ടിൽ ആനക്കൊമ്പ് ഘടിപ്പിച്ച കസേരയുടെ ചിത്രം വ്യക്തമായിരുന്നു. തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നത്. ഈ ആനക്കൊമ്പ് യഥാർഥമാണോ എന്നാണ് വനംവകുപ്പെത്തി പരിശോധിക്കുന്നത്. കൂടാതെ ഈ ആനക്കൊമ്പിന് പുറമേ മറ്റെതെങ്കിലും ജീവികളുടെ കൊമ്പോ മറ്റ് വസ്തുക്കളോ സൂക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.

അതേസമയം, രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് മോണ്‍സന്‍ മാവുങ്കലിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights:Forest Department inspection at Monson Mavungals home at Kaloor