കല്പറ്റ: വയനാട് ചീയമ്പത്ത് വനപാലകരെ ആക്രമിച്ച കടുവ കെണിയില്‍ കുടുങ്ങി. വനംവകുപ്പ്  സ്ഥാപിച്ച കെണിയിലാണ് അക്രമകാരിയായ കടുവ കുടുങ്ങിയത്. കഴിഞ്ഞദിവസം വനപാലകര്‍ക്ക് നേരെയുണ്ടായ കടുവയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. 

വനംവകുപ്പിലെ താത്കാലിക ഫോറസ്റ്റ് വാച്ചര്‍മാരായ ഷാജന്‍, രാജേഷ്, സുരേഷ്, ജയന്‍, ബാലന്‍ എന്നിവര്‍ക്കാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂടിനടുത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് കടുവ വനപാലകര്‍ക്ക് നേരേ ചാടിവീണത്. 

ഷാജനു നേരെ കടുവ ചാടിവീണതോടെ മറ്റുള്ളവര്‍ ഭയന്നോടുകയായിരുന്നു. ഇതിനിടെ നിലത്തുവീണാണ് ബാക്കിയുള്ളവര്‍ക്ക് പരിക്കേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജനെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Content Highlights: forest department caught tiger from pulpally wayanad