അണലി (ഫയൽചിത്രം)| Photo: Mathrubhumi
പറവൂര്‍: അണലിയുടെ കടിയേറ്റയാള്‍ക്ക് 70,000 രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച അദാലത്തില്‍ തീരുമാനം. നായരമ്പലം മേടക്കല്‍ വീട്ടില്‍ പ്രകാശന്റെ മകന് അതുലിനാണ് പാമ്പുകടിയേറ്റത്. വനംവകുപ്പാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 2019 ജൂണ്‍ 30-ന് വീട്ടുമുറ്റത്തുവെച്ചാണ് അതുലിന് അണലിയുടെ കടിയേറ്റത്. 15 ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലയാറ്റൂര്‍ ഡിവിഷന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കക്ഷിചേര്‍ത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുമ്പാകെ ഹര്‍ജി നല്‍കുകയായിരുന്നു. ചികിത്സാ രേഖകളും ബില്ലുകളും ഹാജരാക്കി.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണന്, അഡ്വ. ലൈജോ പി. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് പരാതി പരിഗണിച്ചത്. 70,000 രൂപ നഷ്ടപരിഹാരം നല്കാന് വനംവകുപ്പ് സമ്മതിക്കുകയായിരുന്നു. വന്യജീവികളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് വനംവകുപ്പിനുള്ള ഫണ്ടില്‍ നിന്നാകും തുക നല്‍കുക.
Content Highlights: forest department asked to pay compensation to person who was bitten by viper
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..