ബത്തേരി കോഴക്കേസ്; പ്രസീത പുറത്തുവിട്ട ഫോണിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെ-ഫോറന്‍സിക് റിപ്പോര്‍ട്ട്‌


കെ സുരേന്ദ്രൻ, പ്രസീത

വയനാട്: ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരണം. ഇതുസംബന്ധിച്ച ഫോറന്‍സിക്കിന്റെ ശബ്ദ പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.

ജെആര്‍പി നേതാവ് സികെ ജാനുവിന് കൊടുത്ത പണത്തിന്റെ കണക്കാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നത്. പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് കേസിലെ പ്രധാന തെളിവ്. സുരേന്ദ്രന് പുറമേ സികെ ജാനു, പ്രസീത അഴിക്കോട്, വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയല്‍ എന്നിവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനാല് ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന ഫലമാണ് ലഭിച്ചത്.

ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രന്‍, സികെ ജാനു എന്നിവര്‍ക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.

Content Highlights: forensic report in bathery election bribery case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented