കോവളത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കൂട്ടത്തോടെ കടലില്‍ ഇറങ്ങി


മിഥുന്‍ സുരേന്ദ്രന്‍ / മാതൃഭൂമി ന്യൂസ്

-

തിരുവനന്തപുരം: കോവളത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശി വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ കടലില്‍ ഇറങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പേയാണ് വിദേശികള്‍ തീരത്തേക്ക് വന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. അത്തരം ഒരു സാഹചര്യം നിലനില്‍ക്കെയാണ് കോവളം ബീച്ചില്‍ വിദേശികള്‍ കൂട്ടത്തോടെ ഇറങ്ങിയത്.

സംഭവത്തില്‍ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പ് കടലില്‍ കുളിക്കാനാകുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞതായാണ് വിവരം.

ദൃശ്യങ്ങള്‍ വന്നശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: Foreigners violate lockdown in Kovalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented