വിഴിഞ്ഞത്തടുപ്പിച്ച തന്റെ പായ്ക്കപ്പലിൽ ജെറിയോൺ എലൗട്ട്.
വിഴിഞ്ഞം: പായ്ക്കപ്പലില്‍ സഞ്ചരിക്കുന്നതിനിടെ കാലിനു പരിക്കേറ്റ് തമിഴ്നാട്ടിലെ കടലില്‍ കുടുങ്ങിയ വിദേശ പൗരനെ രക്ഷപ്പെടുത്തി. നെതര്‍ലന്‍ഡ്സുകാരനായ ക്യാപ്റ്റന്‍ ജെറിയോണ്‍ എലോട്ടിനാണ്(48) മാരിടൈം ബോര്‍ഡ് അധികൃതര്‍ വിഴിഞ്ഞം തുറമുഖത്തെ ജെട്ടിയില്‍ വൈദ്യസഹായം നല്കി താത്കാലികമായി തങ്ങുന്നതിന് അനുമതി നല്‍കിയത്. ഏഷ്യയിലെ പ്രമുഖ സ്കൂബാ ഡൈവറാണ് ജെറിയോണ്‍.
കഴിഞ്ഞവര്‍ഷം ടാന്‍സാനിയയില്‍നിന്ന് ഇന്തോനീഷ്യ വഴിയായിരുന്നു തന്റെ ചെറുപായ്ക്കപ്പില് ലോകം ചുറ്റുന്നതിന് ജെറിയോണ്‍ ഒറ്റയ്ക്ക് പുറപ്പെട്ടത്. സൗജന്യ സ്കൂബാ ഡൈവിങ് പ്രചാരണത്തിന്റെ ഭാഗമായിരുന്നു യാത്ര. സഞ്ചാരത്തിന്റെ ഭാഗമായി ജെറിയോണ്‍ കൊല്ലത്ത് ആഴക്കടലിലെത്തിയിരുന്നു. വിദേശപൗരനായതിനാല്‍ കൊല്ലത്തിറങ്ങുന്നതിന് അനുമതി ലഭ്യമല്ലാത്തതിനാല്‍ അവിടെനിന്ന് പോണ്ടിച്ചേരിയിലേക്കു കന്യാകുമാരി, തൂത്തുക്കുടി വഴി പോകാനായിരുന്നു പദ്ധതി. ഇതിനായി കന്യാകുമാരി ലക്ഷ്യമിട്ട് യാത്ര തുടര്‍ന്നു.
എന്നാല്‍, മാസങ്ങളായുള്ള കടല്‍യാത്ര കാരണം ശാരീരികാവശതയും അതോെടാപ്പം ഇടതുകാലിന് പരിക്കുമുണ്ടായിരുന്നതിനാല് യാത്ര തുടരാനാകാതെ തേങ്ങാപ്പട്ടണം തുറമുഖത്തെത്തി. ഇമിഗ്രേഷന്‍ സംബന്ധിച്ചും മറ്റും നിയമപ്രശ്നങ്ങളുള്ളതിനാല്‍ അവിടെയും ഇറങ്ങാനായില്ല.
തുടര്‍ന്ന് തമിഴ്നാട് പോലീസ് കേരള മാരിടൈം അധികൃതരുടെ സഹായംതേടി. ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ ജെറിയോണിനെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. തുറമുഖത്തെ സീവേര്‍ഡ് വാര്‍ഫില്‍ അടുപ്പിച്ച പായ്ക്കപ്പലില്‍ തങ്ങുകയാണ് ജെറിയോണ്‍ എലൗട്ട്. 12 മീറ്റര്‍ ഉയരവും 15 അടിയോളം നീളവുമുള്ള പായ്ക്കപ്പലാണ് ജെറിയോണ്‍ യാത്രയ്ക്കുപയോഗിച്ചിരിക്കുന്നത്.
Content Highlights: foreign navigator rescued
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..