ലോകകപ്പിനെ വരവേറ്റ് വിളംബര ജാഥ; കല്ലേറ്, ലാത്തി വീശി, പോലീസുകാര്‍ക്ക് പരിക്ക്‌


പല ഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ഇടപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ

പാലക്കാട്: ലോകകപ്പിനെ വരവേറ്റ് ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനിടെ സംഘർഷവും കല്ലേറും. പോലീസ് ലാത്തി വീശി. ഉന്തുംതള്ളിനുമിടെ രണ്ട്‌ പോലീസുകാർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലിന് ജയ്‌നമേട്ടിൽനിന്ന് ഒലവക്കോട്ടേക്കുള്ള റാലിക്കിടെയാണ് സംഭവം. നൂറുകണക്കിന് ഫുട്ബോൾ പ്രേമികളാണ് വിവിധ ടീമുകളുടെ ജേഴ്സിയണിഞ്ഞ് അണിനിരന്നത്. പല ഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ഇടപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ റാലി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കാൻ ശ്രമിച്ചതായി ഫുട്‌ബോൾ പ്രേമികൾ പറഞ്ഞു. ഇതിനിടെയാണ് കല്ലേറുകൊണ്ടത്. പിന്നാലെ പോലീസ് ലാത്തി വീശുകയായിരുന്നു. പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മോഹൻദാസ്, സി.പി.ഒ. സുനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.



ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, അനുമതിയോടെയാണ് റാലി നടത്തിയതെന്ന് ആരാധകക്കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. പോലീസിനുനേരെ കല്ലെറിഞ്ഞിട്ടില്ല. മറ്റ് പല കാരണങ്ങളാലും പട്ടണത്തിൽ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതാണെന്നും റാലിയിൽ പങ്കെടുത്തവരെ മാത്രം കുറ്റം പറയാനാവില്ലെന്നും ഫുട്‌ബോൾ പ്രേമികൾ പറഞ്ഞു. അതേസമയം, ആളുകൾ പിരിഞ്ഞുപോകാതെ പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിലാണ് ലാത്തി വീശേണ്ടിവന്നതെന്ന് പോലീസ് പറഞ്ഞു.

Content Highlights: football world cup palakkad football fans rally police action injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented