
-
കോഴിക്കോട്: ഒരിക്കല്‍ ഉപയോഗിച്ച ഭക്ഷ്യ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിന് ശാശ്വത പരിഹാരമായി റൂക്കോ എത്തി.
ലോക ബയോ ഫ്യുവല്‍ ദിനത്തിലാണ് കോഴികോട്ട് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ റൂക്കോ എന്ന യന്ത്രമെത്തിയത്.
ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ വിപണിയില്‍ തിരിച്ചെത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും, ഉപയോഗിച്ച എണ്ണ ബയോ ഡീസല്‍ നിര്‍മാണത്തിനായി ശേഖരിക്കുകയുമാണ് ലക്ഷ്യം. ഇതിനായി വരും ദിവസങ്ങളില്‍ മൊബൈല്‍ ലാബ് ഉപയോഗിച്ച് പരിശോധനകള്‍ ശക്തമാക്കും.
ഉപയോഗിച്ച എണ്ണ ബയോ ഡീസല്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി ഇന്ത്യയില്‍ 12 ബയോഡീസല്‍ അഗ്രിഗേറ്റര്‍ മാരെ നിയമിച്ചിട്ടുണ്ട് . ഇതില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ബയോ ഡീസല്‍ കളക്ഷന്‍ ഏജന്റുമാരായ റോ ഹോക്ക് ഫ്യുവല്‍സ് എന്ന സ്ഥാപനമാണ് ഉപയോഗിച്ച ഭക്ഷ്യ എണ്ണ ശേഖരിക്കുന്നത്.
എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫ്രീ ഫാറ്റി ആസിഡുകള്ക്കനുസരിച്ചു നല്ല വിലയാണ് കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത് . പദ്ധതിയുടെ ഭാഗമായി എണ്ണ നല്കാന് താല്പര്യമുള്ളവര്ക്ക് കോഴിക്കോട് ജില്ലാ കാര്യാലയത്തില്‍ ബന്ധപ്പെടാവുന്നതാണ് . കോണ്ടാക്ട് നമ്പര്‍ : 0495 2720744.
തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പ്പറേഷനും സംയുക്തമായി നടത്തിയ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു.
പരിപാടിയില്‍ കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എം.ടി ബേബിച്ചന് അധ്യക്ഷത വഹിച്ചു. ബേപ്പൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആയ ജോസഫ് കുര്യാക്കോസ് സ്വാഗതവും കെ എച്ച് ആര് എ യുടെ പ്രതിനിധിയായസുഹൈല് നന്ദിയും അറിയിച്ചു. കോര്പറേഷന് സെക്രറട്ടറി ബിനു ഫ്രാന്‍സിസ്, ബേക്ക് സംഘടനാ പ്രതിനിധി ജുനൈസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..