പ്രതീകാത്മക ചിത്രം | Mathrubhumi archives
കണ്ണൂര്‍: പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധ. ഉത്സവപ്പറമ്പില്‍നിന്ന് ഐസ്‌ക്രീം, ലഘുപലഹാരങ്ങള്‍ തുടങ്ങിയവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടികളടക്കം നൂറിലധികംപേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം സമാപിച്ച കോറോത്തെ പെരുങ്കളിയാട്ട നഗരിയില്‍ നിന്ന് ഐസ്‌ക്രീം ഉള്‍പ്പെടെ കഴിച്ചവര്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരില്‍ ഏറെയും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു.
Content Highlights: food poisoning in kannur payyannur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..