പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
നീലേശ്വരം: ഗൃഹപ്രവേശചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സ തേടി. ചോയ്യങ്കോട് ടൗണിന് സമീപത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചവരാണ് ചികിത്സ തേടിയത്. പങ്കെടുത്ത 350 പേരില്‍ ഒട്ടേറെ പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിലും സമീപത്തെ സഹകരണ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ആരെയും കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
വയറിളക്കവും ഛര്‍ദിയുമാണുണ്ടായത്. ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചവര്‍ക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. സലാഡ് കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഗൃഹപ്രവേശം നടന്ന വീട്ടിലും അയല്‍പക്ക വീട്ടിലുമായാണ് ഭക്ഷണമൊരുക്കിയത്. കിണര്‍വെള്ളം സാമ്പിള്‍ ശേഖരിച്ച് കാസര്‍കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. 12 പേര്‍ ചികിത്സ തേടിയതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
Content Highlights: food poisoning in house warming party
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..