ഉപ്പുമാവും കടലയും കഴിച്ചു; പിറവം ബിപിസി കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ


ഒമ്പതുപേരാണ് പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വിവരമറിഞ്ഞ കോളേജ് അധികൃതരും നഗരസഭാധികൃതരും ആശുപത്രിയിലെത്തി.

ഭക്ഷ്യവിഷബാധയെ തുടർന്ന് പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ നഗരസഭാധികൃതർ സന്ദർശിക്കുന്നു

പിറവം: പിറവം ബി.പി.സി. കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അസ്വസ്ഥതകളെ തുടർന്ന് 15 വിദ്യാർഥിനികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പ്രഭാത ഭക്ഷണത്തിൽ നിന്നാണ് പ്രശ്‌നമുണ്ടായതെന്നാണ് നിഗമനം. ഉപ്പുമാവും കടലയുമായിരുന്നു പ്രഭാത ഭക്ഷണം. അതു കഴിച്ച് വൈകാതെ കുട്ടികൾക്ക് അസ്വസ്ഥതകൾ തുടങ്ങി. എല്ലാവർക്കുംതന്നെ ഛർദിയായിരുന്നു തുടക്കം. തുടർന്ന് 15 പേരെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ അസ്വസ്ഥതകളനുഭവപ്പെട്ട ആറുപേരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി. എന്നാൽ, ഇവരിൽ മൂന്നു പേരെ പിന്നീട് വിട്ടയച്ചുവെന്നും മൂന്നു പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളതെന്നും പ്രിൻസിപ്പൽ ഡോ. ടിജി സക്കറിയ പറഞ്ഞു. ഒമ്പതുപേരാണ് പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വിവരമറിഞ്ഞ കോളേജ് അധികൃതരും നഗരസഭാധികൃതരും ആശുപത്രിയിലെത്തി.



നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, ഉപാധ്യക്ഷൻ കെ.പി. സലിം, സ്ഥിരം സമിതി അധ്യക്ഷൻ ബിമൽ ചന്ദ്രൻ എന്നിവരും കൗൺസിലർമാരും ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു. സംഭവത്തെപ്പറ്റി നഗരസഭാ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷിക്കുന്നുണ്ട്.

Content Highlights: food poison in piravom bpc college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented