ഭക്ഷ്യ വിഷബാധ: തിരുവനന്തപുരത്ത് 57 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍


ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്കു കഴിക്കാന്‍നല്‍കിയ മുട്ടയില്‍നിന്നോ കറിയില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രഥമികനിഗമനം.

തിരുവനന്തപുരം: തോന്നയ്ക്കല്‍ എല്‍.പി.സ്‌കൂളിലെ 57 വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്കു കഴിക്കാന്‍നല്‍കിയ മുട്ടയില്‍നിന്നോ കറിയില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രഥമികനിഗമനം. ആ ദിവസം കുട്ടികള്‍ക്ക് അസ്വസ്ഥതകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ പത്തു കുട്ടികള്‍ അസ്വസ്ഥതകാരണം വീട്ടിലേക്കു മടങ്ങിപ്പോയി.

വൈകീട്ടോടെ വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഛര്‍ദിയും വയറുവേദനയും കാരണം വിദ്യാര്‍ഥികള്‍ കൂട്ടമായി ചികിത്സയ്ക്കെത്തി. ഇതോടെയാണ് രക്ഷാകര്‍ത്താക്കള്‍ക്ക് സംശയം തോന്നിയത്. കുട്ടികളെ സ്‌കൂള്‍ വാഹനത്തിലും 108 ആംബുലന്‍സിലുമായി എസ്.എ.ടി. ആശുപത്രിയില്‍ ഉടന്‍ എത്തിക്കുകയായിരുന്നു.

രക്ഷാകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍കഴിച്ച മുട്ടയില്‍നിന്നോ കറികളില്‍നിന്നോ ആകാം ഭക്ഷ്യവിഷബാധയെന്ന സംശയമുണ്ടായത്. വീട്ടില്‍നിന്നും പൊതിച്ചോറുകള്‍ കൊണ്ടുപോയ വിദ്യാര്‍ഥികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇവര്‍ സ്‌കൂളില്‍നിന്നു ലഭിച്ച മുട്ടയും കറിയും കഴിച്ചതായും പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022

Most Commented