കെ.പി. ദണ്ഡപാണി | Photo: Mathrubhumi
കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി (80) അന്തരിച്ചു. 2011-ല്‍ യു.ഡി.എഫ്. ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായത്.
1968-ലാണ് കെ.പി. ദണ്ഡപാണി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 1972 മുതല്‍ സ്വതന്ത്ര അഭിഭാഷകനായി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റി കമ്മിറ്റി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

സിവില്‍- ക്രിമിനല്‍- കമ്പനി- ഭരണഘടനാ- നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു . കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി നിയമിതനായെങ്കിലും രാജിവെച്ച് വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തി.
വി.കെ. പദ്മനാഭന്‍, എം.കെ. നാരായണി ദമ്പതികളുടെ മകനാണ്. അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കള്‍: മിട്ടു, മില്ലു.
Content Highlights: fomer advocate general kp dandapani passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..