Swapna Suresh | Photo: Mathrubhumi
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ കരാര്‍ നല്‍കിയത് കാര്‍ അക്‌സസറീസ് ഷോപ്പായ കാര്‍ പാലസിനെന്ന സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. കാര്‍ പാലസ് എന്ന വിവാദ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 70,000 ഡോളര്‍ കാര്‍ പാലസ് ഇതിനായി കമ്മീഷന്‍ നല്‍കിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.
കേരളത്തിലെ 150 വീടുകളുടെ പുനര്‍നിര്‍മാണത്തിനായി 1,60,000 ഡോളറാണ് യു.എ.ഇ കോണ്‍സുലേറ്റ് കൈമാറിയത്. പണമിടപാട് കരാര്‍ നല്‍കിയത് യു.എ.എഫ്.എക്‌സ്. സൊല്യൂഷന്‍സ് എന്ന തലസ്ഥാനത്തെ സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തില്‍ നിന്ന് 35,000 ഡോളര്‍ കമ്മീഷന്‍ ലഭിച്ചെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.
യു.എ.എഫ്.എക്‌സ്. സൊല്യൂഷന്‍സില്‍നിന്ന് യു.എ.ഇ കോണ്‍സുലേറ്റിലെ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സേവന കരാര്‍ നല്‍കിയതിനാണ് ഈ കമ്മീഷന്‍. കാര്‍ പാലസും യു.എ.എഫ്.എക്‌സും ഒരേ വ്യക്തിയുടെ സ്ഥാപനമാണ്. തിരുവനന്തപുരം സ്വദേശി അബ്ദുല്‍ ലത്തീഫാണ് ഡയറക്ടര്‍.
Content Highlights: In this deal commission 70,000 $
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..