-
ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പ്രളയ സാധ്യതയുള്ള കുട്ടനാട്ടിൽ ഇനി ഹോം ക്വാറന്റീൻ വേണ്ടെന്ന് തീരുമാനിച്ച് ജില്ലാ ഭരണകൂടം. വിദേശത്തുനിന്ന് മടങ്ങിവരുന്നവർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരുന്നവർക്കും ഇനിമുതൽ കുട്ടനാട്ടിൽ ഹോം ക്വാറൻറീനിൽ ഇരിക്കാനാവില്ല.
ഇതു സംബന്ധിച്ച് നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും ഇന്നു മുതൽ തീരുമാനം കർശനമായി നടപ്പാക്കാൻ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ കളക്ടർ എ.അലക്സാണ്ടർ നിർദേശം നൽകി. സംസ്ഥാനത്തിന് പുറത്തുനിന്ന് കുട്ടനാട്ടിലേക്ക് വരുന്നവർ തദ്ദേശ സ്ഥാപനങ്ങളെ മുൻകൂട്ടി അറിയിക്കണം. ഇവർക്കുള്ള ക്വാറന്റീൻ സൗകര്യം ജില്ലാ ഭരണകൂടമാകും ഇനി മുതൽ ഏർപ്പെടുത്തുക.
നിലവിൽ കുട്ടനാട്ടിൽ ഹോം ക്വാറന്റീനിൽ ഇരിക്കുന്നവരുടെ സ്രവ പരിശോധന ഉടൻ പൂർത്തിയാക്കും. പോസിറ്റീവ് ആകുന്നവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റും. കുട്ടനാട്ടിലെ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും കളക്ടർ പറഞ്ഞു.
Content Highlights: flood alert no home quarantine in kuttanadu from today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..