വിമാനച്ചിറകുകള്‍ പുറത്തേക്ക് തള്ളി ബസിലിടിച്ചു, അപകടസൂചക ലൈറ്റുമില്ല; മഴയും മൂടല്‍മഞ്ഞും അപകടകാരണം


അപകടത്തിൽപ്പെട്ട ബസും, ട്രെയ്‌ലറിൽ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറകും | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ട്രെയ്‌ലര്‍ ലോറിയില്‍നിന്നു പുറത്തേക്കു തള്ളിനിന്ന വിമാനച്ചിറകുകള്‍ കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ച് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. ബസിനു കാര്യമായ കേടുപാടുണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റില്‍നിന്നു ലേലംകൊണ്ട, പിന്‍വലിച്ച വിമാനത്തിന്റെ ചിറകുകളുമായി ഹൈദരാബാദിലേക്കുപോയ ട്രെയ്ലര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

കെ.എസ്.ആര്‍.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ പാറശ്ശാല സ്വദേശി ടി.രമേഷ്(47), കണ്ടക്ടര്‍ കൊല്ലം സ്വദേശി എസ്.രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാലരാമപുരം തൈയ്ക്കാവ് പള്ളിക്കു സമീപം ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്കുശേഷമാണ് അപകടമുണ്ടായത്.



തൈക്കാവ് പള്ളിക്കു സമീപത്തെ വളവ് കടക്കുന്നതിനിടെ ബസിന്റെ മുന്‍വശത്ത് ട്രെയ്ലറിലെ വിമാനച്ചിറകിന്റെ ഭാഗം ഇടിച്ചുകയറുകയായിരുന്നു. വിമാനത്തിന്റെ ചിറകുകള്‍ പുറത്തേക്കു തള്ളിയ നിലയിലാണ് ലോറിയില്‍ ബന്ധിച്ചുവെച്ചിരുന്നത്. അപകടസൂചക ലൈറ്റ് സ്ഥാപിച്ചിട്ടില്ലായിരുന്നു.

മഴയും മൂടല്‍മഞ്ഞും കാരണം ലോറിയുടെ ലൈറ്റുകള്‍പോലും വ്യക്തമായി കാണാവുന്ന നിലയിലായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം തകര്‍ന്ന് ഡ്രൈവര്‍ കുടുങ്ങിപ്പോയി. പോലീസ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ബസില്‍ തെറിച്ചുവീണാണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റത്. ബസില്‍ ആറ് യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുകളില്ല.

പരിക്കേറ്റ ഡ്രൈവര്‍ രമേഷിനെയും കണ്ടക്ടര്‍ രഞ്ജിത്തിനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ട്രെയ്ലര്‍ ലോറി ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു.

പിന്‍വലിച്ച എയര്‍ ബസ് എ-320 വിമാനം റേസ്റ്റാറന്റാക്കി മാറ്റാനാണ് ഹൈദരാബാദിലെ വ്യാപാരി ലേലംകൊണ്ടത്. ഇതിന്റെ ചിറകുകളും എന്‍ജിനുമാണ് ചൊവ്വാഴ്ച രാത്രി കൊണ്ടുപോയത്.

വിമാനത്തിന്റെ ബോഡി വിമാനത്താവളപരിസരത്തുതന്നെ ലോറിയില്‍ കിടക്കുകയാണ്. നികുതി അടച്ചതിന്റെ ഇ-വേ ബില്‍ ലഭിക്കാത്തതിനാലാണ് യാത്ര വൈകുന്നത്.

Content Highlights: flight, ksrtc, accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented